രജനികാന്തിന്റെ നമ്പര്‍ ചോദിക്കാന്‍ ധൈര്യമില്ലെന്ന് അക്ഷയ് കുമാര്‍

By Anwar Sadath

മുംബൈ: നടന്‍ രജനികാന്തിന്റെ ഫോണ്‍ നമ്പര്‍ ചോദിക്കാന്‍ തനിക്ക് ധൈര്യമില്ലെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. രജിനി കാന്തിന് പത്മ വിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭിനന്ദനം അറിയിച്ചോ എന്ന ചോദ്യത്തിനായിരുന്നു അക്ഷയ് കുമാറിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രതികരണം. രജനികാന്തിനൊപ്പം റോബോട്ട് 2 എന്ന സിനിമയില്‍ അഭിനയിക്കാനിരിക്കുകയാണ് അക്ഷയ് കുമാര്‍.

രജനികാന്തിന് പത്മ വിഭൂഷന്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പക്ഷെ അദ്ദേഹത്തെ നേരിട്ട് അഭിനന്ദനം അറിയിക്കാന്‍ തന്റെ കൈയ്യില്‍ ഫോണ്‍ നമ്പരില്ല. അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങാന്‍ തനിക്ക് ധൈര്യമില്ലെന്നു പറയുന്നതാകും ശരിയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

akshaykumarenthiran2villain

രജനികാന്ത്, ക്ലാസിക്കല്‍ സംഗീതജ്ഞ ഗിരിജാ ദേവി എന്നിവര്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ പ്രധാന ബഹുമതിയായ പത്മ വിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. സിനിമാ മേഖലയില്‍ നിന്നും അനുപം ഖേര്‍, ഉദിത് നാരായണന്‍, പ്രിയങ്ക ചോപ്ര, അജയ് ദേവഗണ്‍ എന്നിവര്‍ക്ക് പത്മ അവാര്‍ഡും ലഭിച്ചിരുന്നു.

രജനികാന്തിന്റെ റോബോട്ട്(യന്തിരന്‍) എന്ന സിനിമയുടെ രണ്ടാം ഭാഗമായി റോബോട്ട് 2 അടുത്തുതന്നെ ചിത്രീകരണം ആരംഭിക്കും. അക്ഷയ് കുമാര്‍ ആണ് സിനിമയിലെ പ്രധാന വില്ലനായെത്തുന്നത്. ഇന്നേവരെ ഏതു സിനിമയില്‍ നിന്നും ലഭിച്ചിട്ടില്ലാത്ത അത്രയും വലിയ പ്രതിഫലമാണ് റോബോട്ട് 2 വില്‍ അക്ഷയ് കുമാറിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X