സൗത്ത് ഇന്ത്യന്‍ സിനിമകള്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമയേക്കാള്‍ വിജയം കൊയ്യുന്നോ? അക്ഷയ് കുമാറിന്റെ മറുപടി ഇതാണ്
ഇന്ത്യൻ സിനിമയുടെ ചരിത്രം എടുത്താൽ തുടക്ക കാലം മുതൽ ഇന്ത്യൻ സിനിമ മേഖല രണ്ട് വിഭാഗമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഉത്തരേന്ത്യൻ സിനിമാലോകവും തെന്നിന്ത്യൻ സിനിമാലോകവും.
ഉത്തരേന്ത്യൻ സിനിമകൾ ബോളിവുഡ് എന്ന ഒറ്റപേരിൽ അറിയപെട്ടപ്പോൾ ദക്ഷിണേന്ത്യൻ സിനിമകളും അതിന്റെ കുടകീഴിൽ തങ്ങളുടെ സ്ഥാനം പിടിക്കുകയായിരുന്നു.
സാമ്പത്തികമായും സാങ്കേതികമായും വലിയ പിൻബലം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ബോളിവുഡ് സിനിമകൾ തെന്നിന്ത്യൻ സിനിമകളേക്കാൾ മികച്ച രീതിയിൽ മുന്നേറിയിരുന്നു. എന്നാൽ മലയാളം, തമിഴ് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമ ലോകം തങ്ങളുടെ കഥക്കും ഉള്ളടക്കത്തിനും പ്രാധാന്യം നൽകി സിനിമകൾ നിർമ്മിച്ചു.
ഇത് ഹിന്ദി സിനിമകളുടെ വളർച്ചയെയും ഗുണകരമായി ബാധിച്ചിരുന്നു. പല സൂപ്പർഹിറ്റ് മലയാളം സിനിമകളും തമിഴ് സിനിമകളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇവ പലതും ഹിറ്റുകൾ ആവുകയും ചെയ്തു.
എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ ഹിന്ദി ചിത്രങ്ങളെകാളും മികച്ച രീതിയിലാണ് പുറത്തിറങ്ങുന്നത്. തെന്നിന്ത്യൻ ചിരത്രങ്ങളുടെ കഥകളും ചിത്രീകരണ ശൈലിയും സാങ്കേതിക മികവും ഇന്ന് ദക്ഷിണേന്ത്യൻ സിനിമകൾക്ക് ലോക ശ്രദ്ധ നേടികൊടുക്കുന്നതിനു കാരണമാക്കി.

കഴിഞ്ഞ ദിവസം മൂന്ന് പ്രധാനപ്പെട്ട ചിത്രങ്ങളാണ് പുറത്തിറങ്ങിയത് ഇതിൽ രണ്ട് ചിത്രങ്ങൾ സൂപ്പർ താരങ്ങളുടെയും ഒന്ന് പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രവുമാണ്. കമൽ ഹാസന്റെ മൾട്ടി സ്റ്റാർ ചിത്രം 'വിക്രം'.
അദ്വി ശേഷ് നായകനായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബിയോപിക്ക് 'മേജർ' അക്ഷയ് കുമാർ നായകനായ 'സാമ്രാട്ട് പൃഥ്വിരാജ്'.
ബോക്‌സ് ഓഫീസില്‍ മറ്റ് രണ്ട് ചിത്രങ്ങളും വൻ വിജയമായി മുന്നേറുമ്പോൾ സാമ്രാട്ട് പൃഥ്വിരാജിന് പ്രതീക്ഷിച്ചപോലെയുള്ള ഒരു മുന്നേറ്റം നേടാൻ സാധിക്കുന്നില്ല. അടുത്തിടെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ഇതേപ്പറ്റി അവതാരകൻ ചോദിച്ചു.

ബോക്‌സ് ഓഫീസില്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമയേക്കാള്‍ വിജയം കൊയ്യുന്നുണ്ടല്ലോ എന്നാണ് അവതാരകൻ ചോദിച്ചത്.
ഇതിനു മറുപടിയായി സിനിമ മേഖലയിൽ തെന്നിന്ത്യന്‍ സിനിമ, ഉത്തരേന്ത്യന്‍ സിനിമ എന്ന വേര്‍തിരിവിന്റെ ആവശ്യമില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറഞ്ഞു.
എല്ലാവരും ഒരൊറ്റ സിനിമ മേഖലയുടെ ഭാഗമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അവസ്ഥ രാജ്യത്ത് ഉണ്ടാകരുതെന്നും അക്ഷയ് കുമാര്‍ പറയുന്നു.

അക്ഷയ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ :
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അവസ്ഥ ദയവ് ചെയ്ത് രാജ്യത്ത് കൊണ്ടുവരാതിരിക്കു. തെന്നിന്ത്യന്‍, ഉത്തരേന്ത്യന്‍ എന്നൊന്നുമില്ല ഇവിടെ.
നമ്മള്‍ എല്ലാവരും ഒരു സിനിമ മേഖലയാണ്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി എല്ലാ സിനിമ മേഖലയില്‍ നിന്നുമുള്ള താരങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യേണ്ട സമയമാണ് ഇപ്പോഴത്തേത്.
അല്ലു അര്‍ജുന്‍ എനിക്കൊപ്പം സിനിമ ചെയ്യണം. അതുപോലെ തന്നെ ഞാന്‍ മറ്റൊരു തെന്നിന്ത്യന്‍ താരത്തിനൊപ്പം സിനിമ ചെയ്യും. അതാണ് ഇനി മുന്നോട്ടുള്ള യാത്രയുടെ വഴി.
അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജ്' ജൂണ്‍ 3നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ മാനുഷി ഛില്ലാറാണ് നായിക. അക്ഷയ് കുമാറിനൊപ്പം സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications