ദേഷ്യമായിരുന്നു, മൂന്ന് തവണ ബ്രേക്കപ്പുണ്ടായെന്ന് അക്ഷയ്; പൂജയുമായുള്ള ബന്ധത്തിൽ സംഭവിച്ചത്
ബോളിവുഡിലെ സൂപ്പർസ്റ്റാറുകളിലൊരാളായ അക്ഷയ് കുമാർ കരിയറിൽ പല ഘട്ടങ്ങൾ കണ്ടിട്ടുണ്ട്. മുൻനിര താരമായി മാറുക അക്ഷയ് കുമാറിനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ഷാരൂഖ് ഖാൻ, സൽമാൻ, ആമിർ ഖാൻ എന്നിവർ ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെടുന്ന താരങ്ങളായപ്പോഴും ഇവർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ അക്ഷയ് കുമാറിന് സാധിച്ചു. കരിയറിനൊപ്പം അക്ഷയ് കുമാറിന്റെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. നടി ട്വിങ്കിൾ ഖന്നയെയാണ് അക്ഷയ് വിവാഹം ചെയ്തത്.
2001 ലായിരുന്നു വിവാഹം. ട്വിങ്കിൾ തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പ് ഒന്നിലേറെ പ്രണയ ബന്ധങ്ങൾ അക്ഷയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. നടിമാരായ ട്വിങ്കിൾ ഖന്ന, ശിൽപ്പ ഷെട്ടി, പൂജ ബദ്ര എന്നിവരുമായുള്ള പ്രണയം ഏറെ ചർച്ചയായതാണ്. ഇപ്പോഴിതാ തന്റെ ബ്രേക്കപ്പ് സമയത്ത് ഓർമ്മകൾ പങ്കുവെക്കുകയാണ് അക്ഷയ് കുമാർ. ബ്രേക്കപ്പിന്റെ സമയത്ത് തനിക്ക് വളരെയധികം ദേഷ്യമുണ്ടായിരുന്നെന്ന് അക്ഷയ് കുമാർ പറയുന്നു. രണ്ട് മൂന്ന് ബ്രേക്കപ്പുകൾ തനിക്കുണ്ടായിട്ടുണ്ട്.

ഞാനത് ചാനലൈസ് ചെയ്തു. ഒരുപാട് ദേഷ്യം അന്നുണ്ടായിരുന്നു. അത് ചാനലൈസ് ചെയ്യേണ്ടി വന്നു. ഞാൻ കൂടുതൽ വർക്കൗട്ട് ചെയ്യാൻ തുടങ്ങി. ഒരുപാട് ഭക്ഷണം കഴിക്കുമായിരുന്നു. ബ്രേക്കപ്പിനെ മനസിലാക്കാൻ ഇതിലൂടെ മാത്രമേ സാധിക്കൂയെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. മുൻ കാമുകിമാർക്ക് അക്ഷയ് കുമാറുമായുള്ള ബ്രേക്കപ്പുണ്ടാക്കിയ ആഘാതം ചെറുതല്ല. ശിൽപ്പ ഷെട്ടിയും രവീണ ടണ്ടനും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഇവർക്ക് പുറമെ പൂജ ബദ്രയുമായുള്ള പ്രണയവും ഒരു കാലത്ത് ബി ടൗണിലെ ചർച്ചയായിരുന്നു. പൂജയുമായുള്ള പ്രണയ കാലത്ത് അക്ഷയ് അഭിനയ രംഗത്തേക്ക് കടന്ന് വന്നിട്ടില്ല. പൂജ അന്ന് വൻ പ്രശസ്തി നേടിയ മോഡലാണ്. റിപ്പോർട്ടുകൾ പ്രകാരം അക്ഷയ് കുമാറിന് ബോളിവുഡിലേക്ക് എൻട്രി ലഭിച്ചത് പോലും പൂജ കാരണമാണ്. പൂജയ്ക്കൊപ്പം ബോളിവുഡിലെ പ്രമുഖ പാർട്ടികളിൽ അക്ഷയ് കുമാർ പങ്കെടുത്തു.

എന്നാൽ അക്ഷയ്ക്ക് സിനിമകളിൽ തിരക്കേറിയതോടെ ഈ ബന്ധം മുന്നോട്ട് പോയില്ല രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീട് ഒന്നിലേറെ നടിമാരുമായി അക്ഷയ് കുമാറിന് പ്രണയ ബന്ധമുണ്ടായി. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു ബന്ധത്തിലും അക്ഷയ് ആത്മാർത്ഥത കാണിച്ചില്ല. അക്ഷയ് കുമാറുമായി കടുത്ത പ്രണയത്തിലായിരുന്നു രവീണ ടണ്ടൻ. എന്നാൽ ശിൽപ്പ ഷെട്ടിയുമായി അടുത്തതോടെ അക്ഷയ് ഈ ബന്ധം ഉപേക്ഷിച്ചു. രവീണയെ ഇതേറെ ബാധിച്ചു. എന്നാൽ പിന്നീട് ശിൽപ്പയുമായുള്ള ബന്ധവും അക്ഷയ് ഉപേക്ഷിച്ചു.
റിപ്പോർട്ടുകൾ പ്രകാരം ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്ത ശേഷവും അക്ഷയ്ക്ക് ചില ബന്ധങ്ങളുണ്ടായി. നടി പ്രിയങ്ക ചോപ്രയുമായി അക്ഷയ് അടുത്തെന്ന് റിപ്പോർട്ടുകൾ വന്നു. ബന്ധത്തെക്കുറിച്ചറിഞ്ഞ ട്വിങ്കിൾ പ്രശ്നമുണ്ടാക്കിയെന്നും പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും ഭർത്താവിനെ നടി വിലക്കിയെന്നും അക്കാലത്ത് വാർത്തകൾ വന്നു. അക്ഷയും പ്രിയങ്കയും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളേറെയായി.


Click it and Unblock the Notifications