കോടീശ്വരനായ ബോളിവുഡ് നടനല്ലേ?, ഇത്തരം ഷോകളിലൂടെ പണം സമ്പാദിക്കണോ?; അക്ഷയ് കുമാറിനെ പരിഹസിച്ച് ആരാധകർ!
ബോളിവുഡ് ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച കോമഡി ടൈമിങിലൂടെ ആരാധകരെ അമ്പരിപ്പിച്ച കേരളത്തിൽ പോലും നിരവധി ആരാധകരുണ്ടായിരുന്ന നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ ഇന്ന് അക്ഷയ് കുമാറിനെ റീമേക്കുകൾ മാത്രം ചെയ്യുന്ന ഫീൽഡ് ഔട്ടായ ബോളിവുഡ് താരങ്ങളുടെ ലിസ്റ്റിലാണ് സിനിമാപ്രേമികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലത്തൊന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ പോലും നൽകാൻ നടന് കഴിഞ്ഞില്ലെന്നത് തന്നെയാണ് കാരണം.
അമ്പത്തിയേഴുകാരനായ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നതും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നതും. ഒരു സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന അക്ഷയ് കുമാറാണ് വീഡിയോയിലുള്ളത്.

പുഷ്പ എന്ന അല്ലു അർജുൻ സിനിമയിലെ ഊ അണ്ട മാവാ എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങിനാണ് അക്ഷയ് കുമാറും നോറ ഫത്തേഹിയും ചേർന്ന് ഡാൻസ് ചെയ്തത്. പ്രിന്റഡ‍് മെറൂൺ ഷർട്ടും കറുപ്പ് പാന്റുമായിരുന്നു നടന്റെ വേഷം. കഴുത്തിൽ ഒരു ഹാരവും അണിഞ്ഞിട്ടുണ്ട്. സിനിമയിലെ ഗാനരംഗത്തിലേതിന് സമാനമായ രീതിയിലാണ് അക്ഷയ് കുമാറും നോറ ഫത്തേഹിയും പെർഫോം ചെയ്തത്. ഇരുവർക്കും ഒപ്പം ഒരു സംഘം ഡാൻസേഴ്സുമുണ്ടായിരുന്നു.
അക്ഷയ് കുമാർ നല്ല നർത്തകനാണെന്നതിലും ഏത് സ്റ്റൈൽ ഡാൻസും അവതരിപ്പിക്കാൻ കഴിവുള്ള നായക നടനാണെന്നതിലും ആരാധകർക്കും പ്രേക്ഷകർക്കും എതിർ അഭിപ്രായമില്ല. എന്നാൽ ഇത്തരമൊരു പാട്ടിന് പൊതുവേദിയിൽ നൃത്തം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നുവോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്.
പെയറായ നോറ ഫത്തേഹിക്കൊപ്പം അടുത്ത് ഇടപഴകിയാണ് അക്ഷയ് കുമാർ സ്റ്റേജ് ഷോയിൽ ഡാൻസ് അവതരിപ്പിച്ചത്. ബോളിവുഡിലെ മുൻനിര നടനായ താരം ഇത്തരം ഷോകളിൽ പെർഫോം ചെയ്ത് സ്വന്തം നിലവാരം ഇല്ലാതാക്കുകയാണെന്നാണ് വിമർശിച്ച് വന്ന കമന്റുകൾ ഏറെയും. അമ്പത്തിയേഴിലും ഇത്തരം ക്രിഞ്ചുകൾ നടൻ അവതരിപ്പിക്കുന്നത് കാണുമ്പോൾ വെറുപ്പ് തോന്നുന്നുവെന്നും കമന്റുകളുണ്ട്.
ബോളിവുഡില അതിസമ്പന്നനായ നടന് ഇത്തരം സ്റ്റേജ് ഷോകൾ ചെയ്ത് സ്വന്തം നിലവാരം കളഞ്ഞ് പണം സമ്പാദിക്കേണ്ട അവസ്ഥയുണ്ടോയെന്നായിരുന്നു മറ്റൊരു കമന്റ്. അക്ഷയ് കുമാർ എന്തുകൊണ്ടാണ് അടുത്തിടെയായി ഇത്തരത്തിൽ വിചിത്രമായി പെരുമാറുന്നത്?, പണത്തിന് വേണ്ടി എന്തും ചെയ്യും എന്ന രീതിയിലേക്ക് നടൻ മാറിയോ എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളും കമന്റ് ബോക്സിൽ ഉയർന്നിട്ടുണ്ട്.

അക്ഷയ് കുമാറിനെ ബോളിവുഡിലെ ഒരു കോമഡി പീസായാണ് സിനിമാ പ്രേക്ഷകർ പരിഹസിക്കുന്നത്. അക്ഷയ് കുമാറിൽ പണ്ട് ഉണ്ടായിരുന്ന പാഷനും ഡെഡിക്കേഷനും കാണുന്നില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
നല്ല സ്ക്രിപ്റ്റുള്ള സിനിമയിൽ തകർപ്പൻ പെർഫോമൻസോടെ ആ പഴയ ഖിലാഡി തിരിച്ച് വരുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്. എന്നാൽ പ്രതീക്ഷ നൽകുന്ന പ്രോജക്ടുകളൊന്നും നടന്റേതായി പ്രഖ്യാപിച്ചിട്ടില്ല. പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ കണ്ണപ്പയിൽ അക്ഷയ് കുമാറും അഭിനയിച്ചിട്ടുണ്ട്.
പ്രഭാസ്, മോഹൻലാൽ എന്നിവർക്കൊപ്പം അക്ഷയ് കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 25 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അക്ഷയ് കുമാർ ശിവനായാണ് സിനിമയിൽ വേഷമിട്ടിരിക്കുന്നത്. അതേസമയം ബോക്സ് ഓഫീസിൽ ചിത്രങ്ങൾ തുടരെ നഷ്ടക്കച്ചവടമായി മാറുകയാണെങ്കിലും റിയൽ എസ്റ്റേറ്റിലൂടെ ലാഭം കൊയ്യുന്നുണ്ട് നടനെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications











