ആക്ഷൻ ഹീറോ ബിജു ബോളിവുഡിലേയ്ക്ക്!! നിവിൻ പോളിയ്ക്ക് പകരം മലയാളികളുടെ ഈ പ്രിയപ്പെട്ട താരം
കൊച്ചിയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലായിരുിന്നു ആക്ഷൻ ഹീറോ ബിജു മുന്നോട്ട് പോയത്.
നിവിൻ പോളിയുടെ കരിയറിൽ ഏറെ ഹൈക്ക് നൽകിയ ചിതമായിരുന്നു ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിവിൻ പോളിയുടെ കരിയറിൽ തന്നെ ബിജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ വൻ മാറ്റമായിരുന്നു സൃഷ്ടിച്ചത്.
കൊച്ചിയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലായിരുിന്നു ആക്ഷൻ ഹീറോ ബിജു മുന്നോട്ട് പോയത്. ഇപ്പോഴിത ഈ ചിത്രം ബോളിവുഡിലേയ്ക്ക് എത്തുകയാണ്. നിവിൻ പോളി സൂപ്പർ ഹിറ്റാക്കിയ ബിജു പൗലോസിനെ അവതരിപ്പിക്കുന്നത് മലയാളികളുടോയും പ്രിയപ്പെട്ട താരമാണ്. കാണൂ

ഒരു ചെറിയ പോലീസ് കഥ
പോലീസ് പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ പിറന്നിട്ടുണ്ട്. സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഇടിവെട്ട് ഡയലോഗും ആകാഷൻ സീനുകളും കണ്ട് കൈയ്യടിച്ച പ്രേക്ഷകരുടെ ഇടയിലേയ്ക്കായിരുന്നു എബ്രിഡ് ഷൈൻ നിവിൻ പോളിയുമായി എത്തിയത്. പോലീസ് വേഷങ്ങൾ ഹിറ്റാക്കിയ സൂപ്പർ താരങ്ങളോടൊപ്പം പിടിച്ച് നിൽക്കാൻ നിവിന് നിഷ്പ്രയാസം സാധിച്ചിരുന്നു. വലിയ ഭീകര കഥയല്ലെങ്കിൽ പോലും ബിജു പൗലോസിനേയും അദ്ദേഹത്തിന്റെ പോലീസ് സ്റ്റേഷനും കേസും വഴക്കുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.

കൊച്ചിയിലെ പോലീസ് സ്റ്റേഷൻ
കൊച്ചിയിലെ പോലീസ് സ്റ്റേഷനും അവിടെ നടക്കുന്ന ഹാസ്യാത്മകവും ഉദ്വേഗ ജനകവുമായ പോലീസ് സ്റ്റേഷൻ മൂഹൂർത്തങ്ങളും കേസ് അന്വേഷണവും കോർത്തിണക്കി കൊണ്ടുളളതായിരുന്നു ചിത്രം. നിത്യ ജീവിതവുമായി ഏറെ ബന്ധമുളള ചിത്രമായിരുന്നു ഇത്. ബിജു പൗലേസിനെ പോലേയും സംഭവ ബഹുലമായ കഥകളും നിത്യജീവിതത്തിൽ കാണാൻ കഴിയുന്നതു കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരുടെ ഇടയിലേയ്ക്ക് വേഗം ഇറങ്ങി ചെല്ലാൻ സാധിച്ചിരുന്നു.

ബോളിവുഡിലേയ്ക്ക്
മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രം ഇപ്പോൾ ബോളിവുഡിൽ എത്തിയിരിക്കുകയാണ്. നിവിൻ പോളി അവിസ്മരണീയമാക്കിയ ബിജു പൗലോസ് എന്ന കഥാപാത്രം ബോളിവുഡിൽ എത്തുപ്പോൾ അക്ഷയ് കുമാറാണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഏറെ ആരാധകരുളള ഒരു നടനാണ് അക്ഷയ് കുമാർ. അതിനാൽ തന്നെ മലയാളികളെ ഈ കാഥാപാത്രത്തിലൂടെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.അതേ സമയം ആക്ഷൻ ഹീറോ ബിജു ഹിന്ദിയിൽ എത്തുമ്പോൾ പേര് ഇങ്ങനെ തന്നെ നിലനിർത്തുമോ എന്നുളള കാര്യത്തിൽ ഇതുവരെ വ്യക്തയുണ്ടായിട്ടില്ല. എന്തായാലും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

അക്ഷയ് കുമാറിന്റെ ഹിന്ദി ചിത്രങ്ങൾ
പോലീസ് വേഷത്തിൽ തകർപ്പൻ പ്രകടനത്തിലൂടെ കയ്യടി നേടുന്ന താരമാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ആരാധകരുളള താരങ്ങളാണ് അക്ഷയ് കുമാർ. റൗഡി റാത്തോർ, മൈൻ കിലാഡി തൂ ആനാരി, മൊഹ്‌റ, ആൻ: മെൻ അറ്റ് വർക്ക്, കാക്കി തുടങ്ങിയ ചിത്രങ്ങളിൽ പോലീസ് വേഷത്തിലെത്തി ആരാധകരെ നേടിയ താരമാണ് അക്ഷയ്. കൂടാതെ, ഈ അടുത്ത് തന്നെ ട്രാഫിക് അവബോധ പരസ്യ ചിത്രത്തിൽ ട്രാഫിക് പോലീസിന്റെ വേഷത്തിലും അക്ഷയ് എത്തിയിരുന്നു


Click it and Unblock the Notifications











