»   »  ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പൊള്ളലേറ്റു

ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പൊള്ളലേറ്റു

Posted By:
Subscribe to Filmibeat Malayalam

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം അക്ഷയ് കുമാറിന് പൊള്ളലേറ്റു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാലിന് പൊള്ളലേല്‍ക്കുകയായിരുന്നു.

സിങ് ഈസ് ബ്ലിങ്ങിന്റെ ചിത്രീകരണത്തിനിടെയാണ് പൊള്ളലേറ്റത്. . തീഗോളത്തിന് മുന്നിലൂടെ ചാടിക്കടക്കുന്നതിനിടെ മറിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ശരീരത്തില്‍ തീ പടര്‍ന്ന് പിടിച്ചെങ്കിലും പെട്ടെന്ന് തന്നെ തീകെടുത്തി.

singh-is-bling2.jpg -Properties

സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. സിനിമയില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസിക രംഗങ്ങളില്‍ അഭിനയിക്കുന്നതാരമാണ് അക്ഷയ് കുമാര്‍.
പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമി ജാക്‌സനാണ് നായിക

സിങ് ഈസ് ബ്ലിങ്ങ് എന്ന ചിത്രം സിങ് ഈസ് കിങ്ങിന്റെ രണ്ടാം ഭാഗമാണ്. സിങ് ഈസ് കിങ്ങില്‍ കത്രീന കൈഫാണ് നായികയായി എത്തിയത്. ബിപാഷ ബസു, ലാറ ദത്ത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രംഒക്‌റ്റോബര്‍ രണ്ടിന് തിയെറ്ററുകളിലെത്തും

English summary
Singh is Bliing': Akshay Kumar introduces Raftaar Singh And despite all the safety precautions, his leg caught fire. They managed to quickly douse the flames but Akshay sustained some burns
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam