»   » അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ ഒട്ടും താരസമ്പന്നതയില്ലാതെ, തീര്‍ത്തും സ്വകാര്യമായി അസിന്‍ തോട്ടുങ്കലിന്റെയും മൈക്ക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയുടെയും വിവാഹം നടന്നു. സിനിമാ ലോകത്തുനിന്നുള്ള ഏക സാന്നിധ്യം നടന്‍ അക്ഷയ് കുമാര്‍ മാത്രമായിരുന്നു.

also read: അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണാം

അസിന്റെയും രാഹുലിന്റെയും ജീവിതത്തില്‍ അക്ഷയ് കുമാറിനുള്ള പങ്ക് വളരെ വലുതാണ്. അക്ഷയ് കുമാറാണ് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയത്. വിവാഹം തീര്‍ത്തും സ്വകാര്യമാക്കിയതിനെ കുറിച്ച് അക്ഷയ് കുമാര്‍ സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

എല്ലാ ചടങ്ങുകളും നല്ല രീതിയില്‍ നടന്നു. വളരെ മനോഹരമായ ചടങ്ങായിരുന്നു എന്നാണ് അക്ഷയ് കുമാര്‍ വിവാഹത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്

അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് അസിനും രാഹുലും. അവരുടെ സ്വകാര്യതയെ എല്ലാവരും ബഹുമാനിച്ചു. അതാണ് സംഭവിച്ചത്

അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

അവരിപ്പോള്‍ വളരെ സന്തോഷവാന്മാരാണ്്. ആ സ്‌നേഹം എന്നെയും സന്തോഷിപ്പിയ്ക്കുന്നു. ഈ സ്‌നേഹം എന്നെന്നും അവര്‍ക്കൊപ്പമുണ്ടാവട്ടെ- അക്ഷയ് കുമാര്‍ പറഞ്ഞു.

അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

വധുവിന്റെ പക്ഷത്തുനിന്നാണോ, വരന്റെ പക്ഷത്തു നിന്നാണോ വിവാഹത്തില്‍ പങ്കെടുത്തത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ രണ്ടു പേരുടെ പക്ഷത്തു നിന്നുമാണ് പങ്കെടുത്തതെന്ന് നടന്‍ പറഞ്ഞു.

അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

തലസ്ഥാന നഗരമായ ദില്ലിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ വച്ച് ജനുവരി 19, വെള്ളിയാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 200 പേര്‍ കല്യാണത്തില്‍ പങ്കെടുത്തു. 23 ന് മുംബൈയില്‍ വിവാഹ സത്കാരം നടക്കും

അസിന്റെ വിവാഹം ഇത്രയും സ്വകാര്യമാക്കാന്‍ കാരണം: അക്ഷയ് കുമാര്‍ പറയുന്നു

ഹിന്ദു - ക്രിസ്ത്യന്‍ മതാചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരം സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രവും ക്രിസ്ത്യന്‍ ആചാരപ്രകാരം വേരവാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രവുമാണ് അസിന്‍ ധരിച്ചത്.

English summary
Akshay Kumar recently attended Asin Thottumkal and Rahul Sharma wedding in Delhi. The actor says that it was a very simple and a nice wedding.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam