നടന്‍ അക്ഷയ് കുമാറിനൊപ്പം ഒളിച്ചോടിയ കഥ പറഞ്ഞ് താരപത്‌നി! അക്ഷയുടെ ജന്മദിനത്തിന്റെ വിശേഷങ്ങള്‍
ബോളിവുഡിലെ മുന്‍നിര താരമായ അക്ഷയ് കുമാര്‍ എന്നും മാതൃകാപരമായ നിലപാടുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടാണ്. അഭിനയത്തിന് പുറമേ മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി മുന്നിട്ടിറങ്ങുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാള്‍ കൂടിയാണ് അക്ഷയ്. ഇന്നിതാ സെപ്റ്റംബര്‍ ഒന്‍പതിന് തന്റെ അമ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുയാണ് താരം.
അക്ഷയ്ക്ക് ആശംസകളുമായി ഭാര്യ ട്വിങ്കിള്‍ ഖന്നയും എത്തിയിരിക്കുകയാണ്. 'വലിയ കുട്ടിയുടെ ജന്മദിനത്തിന് ചെറിയൊരു ആഘോഷം' എന്നും പറഞ്ഞ് ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ ട്വിങ്കിള്‍ ഖന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയുടെ സ്‌നേഹത്തിന് മറുപടിയുമായി അക്ഷയും കമന്റുമായി എത്തിയിരുന്നു. ട്വിങ്കിളിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒപ്പം ഇവരുടെ പ്രണയകഥയും ചര്‍ച്ചയാവുന്നു.

2001 ലായിരുന്നു അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും തമ്മില്‍ വിവാഹിതരാവുന്നത്. നടന്‍ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകളാണ് ട്വിങ്കിള്‍. ഇരുവര്‍ക്കും ഒരു മകനും മകളുമാണുള്ളത്. നേരത്തെ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുക്കവേ അക്ഷയ് കുമാറുമായിട്ടുള്ള ജീവിതം തുടങ്ങിയതിനെ കുറിച്ച് ട്വിങ്കിള്‍ പറഞ്ഞിരുന്നു.
അതുവരെ ഉണ്ടായിരുന്ന ബന്ധങ്ങളില്‍ നിന്നെല്ലാം മാറി ജീവിതത്തില്‍ നിന്നും ആദ്യമായി ഒളിച്ചോടണമെന്നായിരുന്നു ട്വിങ്കിളിന്റെ ആഗ്രഹം. അന്ന് അദ്ദേഹം ആറടി പൊക്കമുള്ള ഒരു ചോക്ലേറ്റ് ഐസ്‌ക്രീം ആയിരന്നു. അതിനാല്‍ അദ്ദേഹത്തോടൊപ്പം താന്‍ ഒളിച്ചോടുകയാണെന്നും അത് പതിനഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുമെന്നും ഞാന്‍ തീരുമാനിച്ചു. (താരങ്ങളുടെ ഔട്ട് ഡോര്‍ ഷെഡ്യൂളിന്റെ ദൈര്‍ഘ്യം). അതായിരുന്നു എന്റെ പ്ലാന്‍. എന്നാല്‍ പുസ്തകങ്ങളെല്ലാം വായിച്ച് തീര്‍ന്നു, ടിവി ഇല്ലായിരുന്നു. വളരെ ബോറായിരുന്നു.
അക്ഷയ് കുമാറും ട്വിങ്കിളും കണ്ടുമുട്ടിയതിന് ശേഷം പതിനാലോളം ബോകസോഫീസ് പരാജയങ്ങളില്‍ നിന്നും താരം രക്ഷപ്പെട്ടിരുന്നു. അന്ന് മുതല്‍ ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി അക്ഷയ് കുമാര്‍ മാറി. തന്റെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വന്ന ഭാര്യ ട്വിങ്കിളിനോടാണ് അക്ഷയ് നന്ദി പറയേണ്ടത്.


Click it and Unblock the Notifications











