നടി സോനാക്ഷി സിൻഹയുടെ മേക്കപ്പ്മാൻ സൂപ്പർ താരം? നടന്റെ മേക്കപ്പ് വീഡിയോ വൈറൽ
ബോളിവുഡിലെ ആക്ഷൻ ഹീറോയാണ് അക്ഷയ് കുമാർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മിഷൻ മംഗൾ പ്രദർശനത്തിയിരിക്കുകയാണ്. അക്ഷയ് കുമാറിനോടൊപ്പം വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കൃതി എന്നിവരും പ്രധാനകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗൾ. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായുളള രസകരമായ നിരവധി വീഡിയോകളാണ് ഇപ്പോൾ വൈറലാകുന്നുണ്ട്.

അഭിമുഖത്തിനിടെ നടി സോനാക്ഷി സിൻഹ അക്ഷയ് കുമാറിനെ കസോരയിൽ നിന്ന് തള്ളിയിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തെ കുറിച്ച് നടൻ സംസാരിച്ചു കൊണ്ടിരിക്കവെയാണ് നടിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുളള നീക്കമുണ്ടായത്. അക്ഷയ് കുമാറിന്റെ അപ്രതീക്ഷിത വീഴ്ച കൂടെയുള്ളവരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിത സോനാക്ഷി സിൻഹയുടേയും അക്ഷയ് കുമാറിന്റേയും മറ്റൊരു രസകരമായ വീഡിയോ വൈറലാവുകയാണ്.
നടിയുടെ മേയ്ക്കപ്പ്മാനാവുകയാണ് അക്ഷയ് കുമാർ. ഒരു പാർട്ടിയ്ക്കിടെയാണ് സംഭവം. മേക്കപ്പിടുന്നതിനിടെ ചെറിയൊരു കുസൃതിയും അക്ഷയ് ഒപ്പിക്കുന്നുണ്ട് . സോനാക്ഷി സിൻഹ നിലവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേർ വീഡിയോയ്ക്ക്കമന്റുമായി എത്തുന്നത്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് സോനാക്ഷി സിൻഹയും അക്ഷയ് കുമാറും.
.


Click it and Unblock the Notifications