സെറ്റിലുണ്ടായ അപകടം, സഹപ്രവര്‍ത്തകനെ രക്ഷിച്ചത് അക്ഷയ് കുമാര്‍! വീഡിയോ വൈറല്‍

അക്ഷയ് കുമാറിന്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. റിയാലിറ്റി ഷോ യ്ക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകനെ രക്ഷിക്കുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. മനീഷ് പോളിന്റെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആയ മൂവി മസ്തിയുടെ സെറ്റിലാണ് അപകടമുണ്ടായത്.

ഷോ യ്ക്കിടെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. അലി അസ്ഗറും ക്രൂവിലെ മറ്റൊരംഗവും ഒരു കയറില്‍ കെട്ടി, ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്ന് വരുന്നതാണ് രംഗം. പെട്ടെന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള്‍ ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലു കൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്ത് വീഴാതെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചു.

akshay-kumar

അപകടം മനസിലാക്കിയ ഉടനെ അക്ഷയ് കുമാര്‍ അടക്കമുള്ള ഓടി എത്തുകയായിരുന്നു. ബോധരഹിതനായ ആളെ താഴെ ഇറക്കുകയും അയാള്‍ക്ക് പ്രധാമിക ശുശ്രൂഷ നല്‍കിയതിനുമെല്ലാം മുന്‍പില്‍ നിന്നത് അക്ഷയ് കുമാര്‍ ആയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

അക്ഷയ് കുമാര്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹൗസ്ഫുള്ളിന്റെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് താരം. ഇതുമായി ബന്ധപ്പെട്ടാണ് അക്ഷയ് കുമാര്‍ മനീഷ് പോളിന്റെ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X