അജിത്തിനും മോഹന്‍ലാലിനും ശേഷം അക്ഷയ് കുമാറും

By Aswathi

നരച്ച തലമുടിയും താടിയും കണ്ടാല്‍ 'അയ്യേ' എന്ന് പറയുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ സ്‌റ്റൈല്‍ ഇതാണ്. പേര് സാള്‍ട്ട് ആന്റ് പെപ്പര്‍. തമിഴ് നടന്‍ അജിത്താണ് ഈ സ്റ്റൈല്‍ പരിചയപ്പെടുത്തിയത്. മങ്കാത്ത എന്ന ചിത്രത്തിന്റെ ഹൈലറ്റ് തന്നെ അജിത്തിന്റെ ആ ഗെറ്റപ്പായിരുന്നു. അജിത്തിന് ശേഷം വിജയ് നായകനായ ജില്ല എന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും പരീക്ഷിച്ചു അജിത്തിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍.

മലയാളക്കരയും തമിഴകവുമെല്ലാം കടന്ന് ഇപ്പോള്‍ സ്‌റ്റൈല്‍ ബോളിവുഡിലും എത്തിയിരിക്കുന്നു. അജിത്തിനും മോഹന്‍ലാലിനും ശേഷം അക്ഷയ് കുമാറാണ് പുതിയ സാള്‍ട്ട് ആന്റ് പെപ്പര്‍സ്റ്റൈല്‍ പരീക്ഷിക്കുന്നത്.

 Ajith, Mohanlal, Akshay Kumar

ഗബ്ബാര്‍ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് പുതിയ ഗെറ്റപ്പിലെത്തുന്നത്. തെലുങ്കിലിറങ്ങിയ ഖേദം, തമിഴ് ചിത്രമായ വാനം എന്നിവയ്ക്ക് ശേഷം ക്രിഷ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഗബ്ബാര്‍. സഞ്ജയ് ലീല ബന്‍സാലി നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ശ്രുതി ഹസനാണ്.

രമണ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഗബ്ബാര്‍. വിജയകാന്തായിരുന്നു നായകന്‍. തെലുങ്കിലും കന്നടയിലും റീമേക്ക് ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ ബോളിവുഡിലെത്തുന്നത്. അക്ഷയ് കുമാറിനും ശ്രുതി ഹസനും പുറമെ പ്രകാശ് രാജ്, ആര്‍ മാധവന്‍, സോനു സുഡ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു. 78 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സാജിദ്- വാജിദ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സന്തോഷ് തുണ്ടിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X