അക്ഷയ് കുമാറിനെത്തേടി പുതിയ നേട്ടം! പ്രതിഫലത്തിന്റെ കാര്യത്തില്‍ നാലാമനായി താരം!

ബോളിവുഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് അക്ഷയ് കുമാര്‍. വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഈ താരം ഓരോ തവണയും എത്താറുള്ളത്. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് അദ്ദേഹത്തിന്റേത്. താരത്തെ തേടി പുതിയൊരു നേട്ടം എത്തിയിരിക്കുകയാണ് ഇപ്പോള്‍. ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടിക പങ്കുവെച്ച് ഫോബ്‌സ് എത്തിയിരുന്നു. ഈ ലിസ്റ്റില്‍ നാലാമതായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 466 കോടിയാണ് അക്ഷയ് കുമാറിന് പ്രതിഫലമായി ലഭിച്ചിട്ടുള്ളത്. ഡ്വെയ്ന്‍ ജോണ്‍സണ്‍, ക്രിസ് ഹെംസ് വര്‍ത്ത്, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ജാക്കി ചാന്‍, ബ്രാഡ്‌ലി കൂപ്പര്‍, ആഡം സാന്റ്‌ലര്‍, ക്രിസ് ഇവാന്‍സ്, പോള്‍ റഡ്ഡ്, വില്‍ സ്മിത്ത് ഇവരാണ് ആദ്യത്തെ 10 സ്ഥാനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. മിഷന്‍ മംഗളാണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. സിനിമയുടെ ട്രയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.

Akshay Kumar

വിദ്യ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, തുടങ്ങിയവര്‍ക്കൊപ്പം ഈ ചിത്രത്തിലൂടെ നിത്യ മേനോനും ബോളിവുഡില്‍ അരങ്ങേറിയിരുന്നു. മംഗള്‍യാന്‍ എന്ന മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെക്കുറിച്ചുള്ള സിനിമയാണ് മംഗള്‍യാന്‍. ദൗത്യത്തിന് പിന്നിലെ ശാസ്ത്രഞ്ജന്‍മാരുടെ പരിശ്രമത്തെക്കുറിച്ചും ദൗത്യത്തിന്റെ വിജയത്തെക്കുറിച്ചുമാണ് സിനിമ പറയുന്നത്. ആഗസ്റ്റ് 15നായിരുന്നു സിനിമ റിലീസ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X