കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ആദ്യ പത്തിലിടം നേടി സല്‍മാനും അക്ഷയും !!
എറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ഇടംനേടി അക്ഷയ്കുമാറും സല്‍മാന്‍ ഖാനും. ഫോര്‍ബ്‌സ് മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങളും ഇടംനേടിയിരിക്കുന്നത്. ഫോബ്‌സ് ലിസിറ്റില്‍ അക്ഷയ്കുമാര്‍ എഴാം സ്ഥാനത്തും സല്‍മാന്‍ ഒന്‍പതാം സ്ഥാനത്തുമാണ് എത്തിയിരിക്കുന്നത്.
ഹോളിവുഡിലെ പ്രമുഖ താരങ്ങളെയെല്ലാം പിന്നിലാക്കി കൊണ്ട്ാണ് ഇരുതാരങ്ങളും മുന്നിലെത്തിയിരിക്കുന്നത്. ജോര്‍ജ്ജ് ക്ലൂണിയാണ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഫോര്‍ബ്‌സിന്റെ ലിസ്റ്റില്‍ ഷാരുഖ് ഖാന് മുന്‍നിരയിലെത്താന്‍ സാധിച്ചില്ല.4.5 കോടി ഡോളര്‍ പ്രതിഫലവുമായാണ് അക്ഷയ്കുമാര്‍ പട്ടികയില്‍ മുന്‍നിരയിലേക്കുയര്‍ന്നത്.

3.84 കോടി ഡോളറുമായി സല്‍മാന്‍ ഖാറും അക്ഷയ്കുമാറിനു തൊട്ടുപിന്നാലെയെത്തി.മുന്‍പ് പുറത്തിറങ്ങിയ ലോക സെലിബ്രിറ്റി പട്ടികയിലും ഇരുതാരങ്ങളും ഇടംപിടിച്ചിരുന്നു. ഫോര്‍ബ്‌സ് തന്നെ തയ്യാറാക്കിയ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിലാണ് ഇരുതാരങ്ങളും ഇടംനേടിയിരുന്നത്. ലോകസെലിബ്രിറ്റി പട്ടികയില്‍ അക്ഷയ്കുമാര്‍ 76ാം സ്ഥാനത്തും സല്‍മാന്‍ ഖാന്‍ 82ാം സ്ഥാനത്തുമാണ് എത്തിയിരുന്നത്.
അമേരിക്കന്‍ ഇതിഹാസ താരം ഫ്‌ളോയ്ഡ് മെയ്വെതറായിരുന്നു ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നത്. 285 മില്ല്യണ്‍ ഡോളറാണ് 41 കാരനായ ഫ്‌ളോയിഡിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷം 380 ലക്ഷം ഡോളര്‍ പ്രതിഫല തുകയുമായി ഷാരൂഖ് ഫോര്‍ബ്‌സ് പട്ടികയില്‍ 65ാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ സെലിബ്രിറ്റി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടാന്‍ ഷാരൂഖിന് സാധിച്ചില്ല.


Click it and Unblock the Notifications