പ്രണയമാണെങ്കിലും അമ്മ പൂജ ബേദിയുമായി സംസാരിക്കും; അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താരപുത്രി അലയ

ബോളിവുഡ് നടി അലയ തന്റെ അമ്മയും നടിയുമായ പൂജ ബേദിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് അമ്മയുമായി ഏറെ നേരം വര്‍ത്തമാനം പറയാന്‍ തനിക്കിഷ്ടമാണെന്നുള്ള കാര്യം അലയ പറഞ്ഞത്. മകളുടെ റിലേഷന്‍ഷിപ്പില്‍ അമ്മ ഇടപെടാറുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യങ്ങളെ കുറിച്ചെല്ലാം അമ്മയ്ക്ക് നല്ല ധാരണ ഉണ്ടെന്നാണ് അലയ പറയുന്നത്.

മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനും അവരോട് സംസാരിക്കാനും അമ്മയ്ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. എന്റെ ജീവിതത്തെ കുറിച്ച് എല്ലാം അവര്‍ക്ക് അറിയാം. ഞങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ഉപദേശങ്ങളിലൂടെ ഒഴുകിയങ്ങനെ പോകും. ഞാനൊരിക്കലും അവര്‍ക്കൊപ്പം ഇരുവന്ന് നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടില്ല. കാരണം അവരെന്റെ അമ്മയാണെന്ന് തോന്നിയിട്ടില്ല.

pooja-alaya

ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ എന്റെ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക സംഭാഷണം ഒന്നും ഉണ്ടാവാറില്ല. ഞങ്ങള്‍ ഒത്തിരി സംസാരിക്കും. പരസ്പരം ഞങ്ങളുടെ കാഴ്ചപാടുകളും അഭിപ്രായങ്ങളും പങ്കിടുമെന്നാണ് അലയ പറയുന്നത്.

ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

നടി പൂജ ബേദിയുടെ മകള്‍ എന്നതിലുപരി പ്രമുഖ നടന്‍ കബീര്‍ ബേഡിയുടെ കൊച്ചുമകള്‍ കൂടിയാണ് അലയ. അടുത്തിടെയാണ് താരപുത്രി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2020 ല്‍ റിലീസിനെത്തിയ ജവാനി ജനേമാന്‍ എന്ന ചിത്രത്തിലൂടെയാണ് അലയ ആദ്യം അഭിനയിക്കുന്നത്. സിനിമയിലെ നായകനായ ഐശ്വരി താക്കറെയുമായി അലയ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ വളരെ അടുത്ത സുഹൃത്താണെന്നും വളരെ കഴിവുകള്‍ ഉള്ള വ്യക്തിയാണെന്നും അലയ പിന്നീട് സൂചിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X