വിവാഹം മുടങ്ങി! കാമുകിയെ കാണാതിരിക്കാന്‍ പറ്റുന്നില്ല! പോലീസിനോട് അനുവാദം ചോദിക്കുമെന്ന് താരം
കൊറോണയുടെ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ മേയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഇനിയും ഇത് നീളുമെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം എല്ലാവരും തന്നെ വീടുകളില്‍ കഴിയുകയാണിപ്പോള്‍. പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പല വിവാഹങ്ങളും വേണ്ടെന്ന് വെക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ചിലര്‍ വളരെ കുറച്ച് ആളുകളെ കൂട്ടി വിവാഹം നടത്തിയിരുന്നു. മറ്റ് ചിലര്‍ വിവാഹം മാറ്റി വെച്ചിരിക്കുകയാണ്. ഇതില്‍ പ്രമുഖ താരങ്ങളുടെ വിവാഹമുണ്ട്. ബോളിവുഡില്‍ നടി റിച്ച ഛദ്ദയുടെയും അലി ഫസലിന്റെയും വിവാഹമായിരുന്നു ഉടന്‍ തീരുമാനിച്ചിരുന്നതില്‍ ഒന്ന്.

ഏപ്രിലില്‍ വിവാഹം കഴിക്കാനായിരുന്നു ആദ്യം താരങ്ങള്‍ തീരുമാനിച്ചിരുന്നത്. ജൂണിലോ ജൂലൈയിലോ എന്തായാലും കല്യാണം നടത്തുമെന്ന് തന്നെ താരങ്ങളും അറിയിച്ചിരുന്നു. എന്നാല്‍ ഉടനൊന്നും ഉണ്ടാവില്ലെന്ന് തന്നെയാണ് താരങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. വിവാഹത്തോട് അനുബന്ധിച്ച് മുംബൈയിലും ദില്ലിയിലുമായി ചടങ്ങുകളും പാര്‍ട്ടിയും നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരു കുടുംബങ്ങളും. എന്നാല്‍ കൊറോണ വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.

വിവാഹം മുടങ്ങി എന്ന് മാത്രമല്ല ഇരുവര്‍ക്കും പരസ്പരം കാണാനുള്ള അവസരം പോലുമില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുംബൈയിലും മറ്റുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം വന്നത്. അതിനാല്‍ തന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യവും. വീഡിയോ ചാറ്റുകളിലൂടെയും മറ്റുമാണ് താരങ്ങളിപ്പോള്‍ കണ്ട് സംസാരിക്കുന്നത്. ഇനിയും അവളെ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്നും അതിന് റിച്ചയുടെ വീട്ടിലേക്ക് പോവാന്‍ മുംബൈ പോലീസിന്റെ അനുവധി വാങ്ങുമെന്നും അലി ഫസല്‍ പറഞ്ഞിരിക്കുകയാണ്.

ഒരു അഭിമുഖത്തിനിടെയായിരുന്നു തമാശരൂപേണ ഇക്കാര്യങ്ങള്‍ താരം പറഞ്ഞത്. ഈ വലിയൊരു മഹാമാരി പോയതിന് ശേഷം സന്തോഷത്തോടെ വിവാഹം ആഘോഷിക്കണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്നാണ് അലി പറയുന്നത്. തങ്ങളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ എല്ലാവരും സുഖമായി ഇരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആര്‍ക്കും അസുഖം വരരുത്. അതിനാല്‍ വിവാഹം ഉടനെ ഉണ്ടാവില്ലെന്നും താരം പറയുന്നു. മാത്രമല്ല സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പോസ്റ്റുകളും ഇരുവരും പങ്കുവെക്കാറുണ്ട്.

റിച്ചയുടെ പഴയ ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോയും അലി ഫസല്‍ പുറത്ത് വിട്ടിരുന്നു. 2013 ല്‍ റിലീസിനെത്തിയ ഫുക്രെ എന്ന കോമഡി ചിത്രത്തിലൂടെയാണ് അലിയും റിച്ചയും ഒന്നിച്ച് അഭിനയിക്കുന്നത്. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇതോടെ താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് ഇരുവരും തീരുമാനിക്കുന്നത്. ഷക്കീലയുടെ ബയോപിക്കില്‍ ഷക്കീലയായി അഭിനയിക്കുന്നതും റിച്ചയാണ്. ഈ സിനിമയുടെ പേരിലാണ് നടി കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലോക്


Click it and Unblock the Notifications











