അച്ഛന്റെ വിവാഹേതര ബന്ധത്തെ പിന്തുണച്ച് ആലിയ; ഭർത്താവിന്റെ പഴയ സ്വഭാവം മറക്കേണ്ടെന്ന് നടിയോട് സോഷ്യൽ മീഡിയ

ബോളിവുഡ് സിനിമയിലെ മുൻ നിര നായിക നടിയാണ് ആലിയ ഭട്ട്, സ്റ്റുഡന്റ് ഓഫ് ദയ ഇയർ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നപ്പോൾ സിനിമാ കുടുംബത്തിൽ നിന്നുള്ള അടുത്ത നടി എന്നതിലപ്പുറം ആലിയയെ ആരും ​ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ വളരെ പെട്ടെന്ന് തന്ന അഭിനേത്രി എന്ന നിലയിൽ തന്നെ അടയാളപ്പെടുത്താൻ ആലിയക്ക് കഴിഞ്ഞു.

ഹൈവേ എന്ന സിനിമയാണ് ഇതിനുപകരിച്ചത്. ഏറെ പ്രശംസ പിടിച്ചു പറ്റിയ അഭിനയം ഈ സിനിമയിൽ ആലിയ കാഴ്ച വെച്ചു. പിന്നീട് കപൂർ ആന്റ് സൺ‌സ്, ഡിയർ സിന്ത​ഗി, റാസി, ​ഗം​ഗുഭായ് കത്തെവാഡി. ഡാർലിം​ഗ്സ് എന്നീ സിനിമകളിലൂടെ അത്യുജ്ജല പ്രകടനം ആലിയ ഭട്ട് കാഴ്ച വെച്ചു. തന്റെ ഇരുപതുകളിൽ തന്നെ ഇരുത്തം വന്ന ഒരു പ്രമുഖ നടിയായി മാറാൻ ആലിയക്ക് കഴിഞ്ഞു. അതേസമയം ആലിയയുടെ കരിയർ ​ഗ്രാഫിനെ വിമർശിക്കുന്നവരുമുണ്ട്.

ബോളിവുഡിലെ നെടും തൂണായ കരൺ ജോഹറാണ് ഇൻഡസ്ട്രിയിൽ ആലിയയുടെ ​ഗോഡ് ഫാദറായി അറിയപ്പെടുന്നത്. ആലിയക്ക് ഇത്രയും സിനിമകൾ ലഭിക്കാൻ പ്രധാന കാരണം കരൺ ജോഹറാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഒരുപക്ഷെ മറ്റ് നായിക നടിമാ‍ർക്ക് ഇതേ അവസരം ലഭിച്ചിരുന്നെങ്കിൽ അവരും ഇതേ ഉയർച്ചയിലേക്ക് കുതിച്ചേനെ.

Alia Bhatt

കരണിന്റെ സഹായം ആലിയക്കുണ്ടെന്ന് സിനിമാ ലോകത്ത് ഏവർക്കും അറിയാവുന്നതാണ്. നടിക്ക് ഏതെങ്കിലുമാെരു ഘട്ടത്തിൽ കരിയറിൽ താഴ്ച വരുമ്പോൾ അതിനാൽ പേടിക്കേണ്ടിയും വരുന്നില്ല. ബോളിവുഡിൽ മികച്ച അവസരം കിട്ടാൻ കാത്തിരിക്കുന്ന എത്രയോ നടിമാരുണ്ട്. ഇവരെ കരൺ ജോഹർ ​ഗൗനിക്കുന്നില്ലെന്ന് വർഷങ്ങളായി വിമർശനമുണ്ട്.

ഫിലിം മേക്കർ മഹേഷ് ഭട്ടാണ് ആലിയയുടെ പിതാവ്. ബോളിവുഡിലെ വിവാദ പുരുഷനായിരുന്നു ഒരു കാലത്ത് മഹേഷ് ഭട്ട്. നടി കിരൺ ഭട്ടിനെയാണ് മഹേഷ് ഭട്ട് ആദ്യം വിവാഹം കഴിച്ചത്. ഇരുവർക്കും പൂജ ഭട്ട് എന്ന മകളും ജനിച്ചു. പിന്നീടാണ് നടി സോണി റസ്ദനെ മഹേഷ് ഭട്ട് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇവർക്കും ആലിയ ഭട്ട് എന്ന മകളും ജനിച്ചു. കിരൺ ഭട്ടുമായി മഹേഷ് ഭട്ട് അകന്നെങ്കിലും ഔദ്യോ​ഗികമായി ഇരുവരും വേർപിരിഞ്ഞില്ല.

Alia Bhatt

മുമ്പൊരിക്കൽ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായമെന്തെന്ന ചോദ്യം വന്നപ്പോൾ പിതാവിന്റെ ജീവിതത്തെക്കുറിച്ച് ആലിയ പരാമർശിച്ചിരുന്നു. വിവാഹേതര ബന്ധത്തിലൂടെയാണ് അച്ഛൻ അമ്മയെ കണ്ടത്. ജീവിതത്തെ കറുപ്പും വെള്ളയുമായി ഞാൻ കാണുന്നില്ല. വിശ്വാസ വഞ്ചനയെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ മനുഷ്യരുടെ സ്വഭാവം ഞാൻ മനസ്സിലാക്കുന്നു. അത് എല്ലായ്പ്പോഴും എളുപ്പമല്ല.

വിവാഹേതര ബന്ധമുള്ളതിനാലാണ് അച്ഛൻ അമ്മയെ കണ്ടത്. ജീവിതത്തെക്കുറിച്ച് ഞാൻ കറുപ്പും വെളുപ്പും ഉള്ള ആളല്ല; ജീവിതത്തിൽ ചിലപ്പോൾ ഒരു കാരണത്താൽ സംഭവിക്കും. തീർച്ചയായും, നിങ്ങൾ അവിശ്വസ്തത പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല, ഞാൻ അത് പ്രചരിപ്പിക്കുന്നില്ല, പക്ഷേ മനുഷ്യരുടെ സ്വഭാവം ഞാൻ മനസ്സിലാക്കുന്നു - ഇത് എല്ലായ്പ്പോഴും അത്ര എളുപ്പമല്ല. പക്വതയോടെ അതിനെ അഭിമുഖീകരിക്കണം. വിവാഹേതര ബന്ധം ഇല്ലെന്നോ ഉണ്ടാവാൻ പാടില്ലെന്നോ നമുക്ക് പറയാൻ പറ്റില്ല.

അത് നിലനിൽക്കുന്നുണ്ട്. അത് മനസ്സിലാക്കാൻ ശ്രമിക്കുകയെന്നും ആലിയ അന്ന് അഭിപ്രായപ്പെട്ടു. ആലിയയുടെ പഴയ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടിയെ വിമർശിച്ച് പലരും കമന്റ് ചെയ്തു. വിവാഹേതര ബന്ധത്തെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. നടിയെ ഭർത്താവ് രൺബീർ കപൂറിനെ വരെ ചിലർ ഇതിലേക്ക് വലിച്ചിഴച്ചു. വിശ്വാസ വഞ്ചനയ്ക്ക് പേര് കേട്ട ആളാണ് ഭർത്താവ്. അയാൾ ചതിച്ചാലും ഇത് തന്നെ പറയണമെന്നും കമന്റുകൾ വന്നു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X