താരവിവാഹത്തിന് കാത്ത് ആരാധകര്‍! ആലിയയും രണ്‍ബീറും ലിവിംഗ് റിലേഷനിലാണെന്ന് പാപ്പരാസികളും
അടുത്തതായി ഇന്ത്യന്‍ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയൊരു താരവിവാഹമായിരിക്കും ഇതെന്ന് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹം നടക്കുമെന്നുമൊക്കെയായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്.
എന്നാല്‍ ഇരുവരും ലിവിങ് റിലേഷനില്‍ ആണോ എന്ന് സംശയം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കൊറോണ കാരണം രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും രണ്‍ബീറിനൊപ്പം ആലിയയും ഉണ്ട്. ഇരുവരും അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

വ്യായമം ചെയ്യുന്ന ലുക്കിലാണ് ഇരുവരും ദൃശ്യങ്ങളിലുള്ളത്. ഇവര്‍ക്കൊപ്പം വളര്‍ത്ത് നായയായ ലിയോണിയും ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിച്ച വീഡിയോ എല്ലാവരിലും സംശയം ഉണ്ടാക്കിയിരിക്കുകയാണ്. ഇത് മാത്രമല്ല കഴിഞ്ഞ ദിവസം ആലിയ പങ്കുവെച്ചൊരു ചിത്രവും സമാനമായ സൂചനകള്‍ നല്‍കുന്നതായിരുന്നു.
വീട്ടില്‍ തന്നെ ഇരിക്കു. അതിനൊപ്പം സൂര്യസ്തമയം കാണുകയാണെന്നും ക്യാപ്ഷനിട്ടു. ചിത്രം എടുത്തതിന്റെ ക്രെഡിറ്റ് കൊടുത്തത് രണ്‍ബീറിനായിരുന്നു. എല്ലായിപ്പോഴും എന്റെ ഇഷ്ടപ്പെട്ട ഫോട്ടോഗ്രാഫറായ ആര്‍ കെ യ്ക്കാണ് കടപ്പാട് എന്നും ആലിയ സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഇരുവരും ഒന്നിച്ചാണ് അപ്പാര്‍ട്ടമെന്റില്‍ തമാസിക്കുന്നതെന്ന സൂചന കിട്ടി. പിന്നാലെ വീഡിയോ കൂടി വന്നതോടെ ഇക്കാര്യം വ്യക്തമായി.

ആലിയ പുറത്ത് വിട്ട ചിത്രത്തിന് താഴെ രസകരമായ ഒരുപാട് കമന്റുകളാണ് വരുന്നത്. പ്രമുഖരായ ഒരുപാട് താരങ്ങള്‍ക്കൊപ്പം രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു കപൂറും കമന്റിട്ടിരിക്കുകയാണ്. ലവ് ഇമോജിയായിരുന്നു നീതു ഇട്ടത്. ഇതോടെ താരകുടുംബം അറിഞ്ഞ് കൊണ്ട് തന്നെയാണെന്നും വ്യക്തമായി. വരും ദിവസങ്ങളില്‍ വിവാഹത്തെ കുറിച്ചോ മറ്റോ താരങ്ങള്‍ വ്യക്തമാക്കുമെന്നാണ് കരുന്നത്.
2017 ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാവുന്നത്. ആ സമയത്ത് ആലിയ രണ്‍ബീറിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നു. ആലിയ നായികയായി അഭിനയിച്ച റാസി എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞത്. 2017 ല്‍ കാശ്മീരില്‍ നിന്നുമായിരുന്നു റാസിയുടെ ചിത്രീകരണം നടത്തിയത്. നിലവില്‍ അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത് ബ്രഹ്മാഷ്ട്ര എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഇരുവരും. അതിന് ശേഷമായിരിക്കും വിവാഹം.
വൈറൽ വീഡിയോ


Click it and Unblock the Notifications