'ആലിയയും രൺബീറും മാത്രമല്ല ഷാരൂഖും ഉറക്കം തൂങ്ങുകയാണ്...'; മുംബൈ ഐഒസി സെഷനിൽ നിന്നുള്ള ഫോട്ടോകൾ വൈറൽ!

ബോളിവുഡ് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ജോഡിയാണ് ആലിയയും രൺബീറും. മകൾ റാഹ പിറന്നശേഷം ആലിയയുടെയും രൺ‌ബീറിന്റെയും സന്തോഷവും സങ്കടവുമെല്ലാം മകളെ ചുറ്റിപ്പറ്റിയാണ്. പതിനൊന്ന് മാസം പ്രായമുള്ള റാഹയെ ലൈം ലൈറ്റിൽ നിന്നും ഒളിപ്പിച്ച് പിടിച്ചിരിക്കുകയാണ് താരദമ്പതികൾ.

ആലിയയും രൺബീറും ഷൂട്ടിങ് തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് സ്വകാര്യ നിമിഷങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നവരാണ്.‍ കഴിഞ്ഞ ദിവസം ഇരുവരും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന മുംബൈ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

രൺബീറും ആലിയയും മാത്രമല്ല ഷാരൂഖ് ഖാൻ അടക്കം ഒട്ടനവധി ബോളിവുഡ് താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 2023 ഒക്‌ടോബർ 15 മുതൽ 17 വരെ ഐഒസിയുടെ 141-ാമത് സെഷൻ മുംബൈ ആതിഥേയത്വം വഹിക്കുന്നതോടെ ഒരു ഒളിമ്പിക് രാഷ്ട്രമെന്ന നിലയിലുള്ള യാത്രയിൽ ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുകയാണ്.

Alia Bhatt, Ranbir Kapoor

40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഒസി സെഷൻ ഇന്ത്യയിലേക്ക് മടങ്ങുന്നത്. 1983ൽ ഐഒസി സെഷന്റെ 86-ാമത് എഡിഷനാണ് ന്യൂഡൽഹി ആതിഥേയത്വം വഹിച്ചത്. ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത തീരുമാനമെടുക്കുന്നത് ഐഒസി സെഷനാണ്.

ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയായ നിത അംബാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 2022 ഫെബ്രുവരിയിൽ ബീജിങിൽ നടന്ന 139-ാമത് ഐഒസി സെഷനിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലാണ് ഐഒസി സെഷൻ മുംബൈയിൽ നടക്കാൻ ഇടയാക്കിയത്. അന്ന് 99ശതമാനം വോട്ടുകൾ മുംബൈയ്ക്ക് അനുകൂലമായി ലഭിച്ചിരുന്നു.

ഐഒസി സെഷൻ നടന്നതിന്റെ ഫോട്ടോയും വീഡിയോയും വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രൺബീർ പരിപാടിക്കിടയിൽ സ​ദസിൽ ഇരുന്ന് ഉറങ്ങുന്നതാണ്. രൺബീർ ഉറങ്ങുകയും ആലിയ സെഷൻ ശ്രദ്ധിക്കാനാവാതെ ഉറക്കം തൂങ്ങുന്നതും വീഡിയോയിൽ കാണാമായിരുന്നു.

സെഷനിൽ പങ്കെടുക്കാൻ രൺബീർ കപൂറിനെ ആരെങ്കിലും നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതാണോ എന്നത് അടക്കമുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. രൺബീറിനും ആലിയയ്ക്കും മാത്രമല്ല സദസിലുള്ള എല്ലാവരും ബോറടിച്ച് ഇരിക്കുകയാണെന്നാണ് വ‍ീഡിയോയിൽ നിന്നും മനസിലാകുന്നതെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്.

Alia Bhatt, Ranbir Kapoor

ഷാരൂഖ് ഖാനും ദീപിക പദുകോണുമെല്ലാം ഒട്ടും താൽപര്യമില്ലാതെ അലസതയോടെ സെഷനിൽ പങ്കെടുക്കുന്നതായാണ് പ്രചരിക്കുന്ന വീഡിയോയിൽ നിന്നും മനസിലാകുന്നത്. ഇവന്റിൽ പങ്കെടുക്കാനായി ആലിയ ഭട്ട് നീല നിറത്തിലുള്ള വെൽവെറ്റ് കുർത്തയിൽ അണിഞ്ഞൊരുങ്ങിയാണ് എത്തിയത്.

ബോർഡറുകളിൽ സാരി എംബ്രോയ്ഡറി ഫീച്ചർ ചെയ്യുന്ന പാലാസോ പാന്റുമാണ് കുർത്തയ്ക്കൊപ്പം താരം ധരിച്ചിരുന്നത്. മിറർ വർക്ക് കൊണ്ട് അലങ്കരിച്ച മാച്ചിംങ് ഓർഗൻസ ദുപ്പട്ടയും ധരിച്ചിരുന്നു. കുർത്തയോട് മാച്ച് ചെയ്യുന്ന കമ്മലുകൾ മാത്രമാണ് ആഭരണമായി ആലിയ ധരിച്ചത്. രൺബീർ വെള്ള പാന്റും നീല നിറത്തിലുള്ള കുർത്തയുമാണ് ധരിച്ചിരുന്നത്.

'40 വർഷത്തിന് ശേഷം ഇന്ത്യയിലും ആദ്യമായി മുംബൈയിലും ഈ ചരിത്രപരമായ ഐഒസി സെഷൻ ആതിഥേയത്വം വഹിക്കുന്നത് ഞങ്ങൾക്ക് ഒരു പരമമായ ബഹുമതിയാണ്. ഇന്ന് എന്നത്തേക്കാളും നമ്മുടെ ലോകം സാഹോദര്യത്തിലും ഐക്യദാർഢ്യത്തിലും വീണ്ടും ഒന്നിക്കേണ്ടതുണ്ട്.'

'യുദ്ധക്കളങ്ങളിൽ ഇത് സംഭവിക്കില്ല. കായിക മൈതാനങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ', എന്നാണ് ഐഒസി സെഷനിൽ പങ്കെടുത്ത് സംസാരിക്കവെ നിത അംബാനി പറഞ്ഞത്. അതേസമയം ആനിമലാണ് രൺബീറിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X