'ഞങ്ങൾ വഴക്കാളികളായ സഹോദരങ്ങളെ പോലെയാണ്'; സൗഹൃദത്തെക്കുറിച്ച് ആലിയയും വരുണും

ബോളിവുഡിലെ യുവ താരങ്ങളായ ആലിയ ഭട്ടും വരുൺ ധവാനും അടുത്ത സുഹൃത്തുക്കളാണ്. അരങ്ങേറ്റ സിനിമയായ സ്റ്റുഡന്റ്സ് ഓഫ് ദ ഇയറിൽ ഒരുമിച്ചഭിനയിച്ച ആലിയയും വരുണും പിന്നീട് ബദ്രി കി ദുൽഹനിയ, കലങ്ക് തുടങ്ങിയ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു. അടുത്തിടെ കോഫി വിത്ത് കരണിലെ എപ്പിസോഡിൽ വരുൺ ധവാനുമായി തനിക്ക് മികച്ച ഓൺസ്ക്രീൻ കെമിസ്ട്രിയാണെന്ന് ആലിയ പറയുകയും ചെയ്തിരുന്നു.

ഇരുവർക്കും വാരിയ എന്ന പേരിൽ നിരവധി ഫാൻ പേജുകളുമുണ്ട്. നേരത്തെയും തങ്ങളുടെ സൗഹൃദത്തെ പറ്റി ആലിയയും വരുണും തുറന്ന് പറഞ്ഞിരുന്നു. കോഫി വിത്ത് കരണിലെ അഞ്ചാം സീസണിലായിരുന്നു ഇരുവരും ഇതേ പറ്റി സംസാരിച്ചത്. സുഹൃത്തുക്കൾ എന്നതിനപ്പുറം തങ്ങൾ സഹോദരങ്ങളെ പോലെയാണെന്നാണ് വരുണും ആലിയയും പറഞ്ഞത്.

varun

വരുണിന്റെയടുത്ത് താൻ വളരെ കംഫർട്ടബിളാണെന്നാണ് ആലിയ പറഞ്ഞു. ചില സമയത്ത് തങ്ങൾ ചെറിയ കാര്യങ്ങളുടെ പേരിൽ തർക്കത്തിലാവാറുണ്ടെന്നും വഴക്കാളികളായ സഹോദരങ്ങൾ എന്ന് പലരും വിളിക്കാറുണ്ടെന്നും ഇരുവരും അന്ന് വ്യക്തമാക്കി. തർക്കം എപ്പോഴെങ്കിലും തല്ലിലേക്ക് വഴി മാറാറുണ്ടോ എന്ന ചോദ്യത്തിനും ഇവർ മറുപടി നൽകി. ആലിയ ഇടയ്ക്ക് തന്നെ പിച്ചാറുണ്ടെന്നും പക്ഷെ തല്ലുണ്ടാവാറുണ്ടെങ്കിലും താനവളെ സംരക്ഷിക്കുന്ന സ​ഹോദരനാണെന്നും വരുൺ പറഞ്ഞു. തന്റെ മുന്നിൽ വെച്ച് ആരും ആലിയയെ പറ്റി മോശമായി സംസാരിക്കാൻ ധൈര്യപ്പെടില്ലെന്നും വരുൺ പറയുന്നു.

അതേസമയം നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പും പരന്നിരുന്നു. ഈ ​ഗോസിപ്പ് തന്നെ വളരെയധികം ആശങ്കപ്പെടുത്തിയെന്ന് 2017 ൽ വരുൺ വ്യക്തമാക്കിയിരുന്നു. ബദ്രി കി ദുൽഹനിയ എന്ന സിനിമയിൽ ഒരുമിച്ചഭിനയിക്കവെ ആണ് ഈ ​ഗോസിപ്പ് പരന്നത്.

alia bhatt and varun

ജാൻവി കപൂറിനൊപ്പം അഭിനയിക്കുന്ന ബവാൽ ആണ് വരുണിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ആലിയുടെ ഡാർലിം​ഗ്സ് എന്ന സിനിമ ഇന്നാണ് പ്രേക്ഷകരിലേക്കെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണാണ് ചിത്രം നേടുന്നത്. ആലിയക്ക് പുറമെ ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

More from Filmibeat

Read more about: alia bhatt varun dhawan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X