ഇതൊരു ആശുപത്രിയാണ്! ഇവിടെ ബഹളമുണ്ടാക്കരുത്.... നടിയുടെ വീഡിയോ വൈറൽ
ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ആലിയ ഭട്ട്. ബോളിവുഡിൽ മാത്രമല്സ തെന്നിന്ത്യയിലും മലയാളത്തിലും നിരവധി ആരാധകരുണ്ട് . അഭിനേത്രി എന്ന നിലയിൽ മാത്രമല്ല താരത്തിന്റെ താരത്തിന്റെ നിലപാടുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഫോട്ടോഗ്രാഫർമാരോട് ആലിയ കയക്കുന്ന വീഡിയോയാണ്.

താൻ എങ്ങും പോകില്ലെന്നും ഇവിടെ തന്നെയുണ്ടെന്നും അകലം പാലിക്കാനാണ് താരം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് എല്ലാവരോടും നിശബ്ദത പാലിക്കാനും ആലിയ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. ഇതൊരു ആശുപത്രിയാണെന്നും ബഹളമുണ്ടാകാതിരിക്കാനും താരം പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ് ആലിയയുടെ ഈ പെരുമാറ്റത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തുണ്ട്. എന്നാൽ ഒരു കൂട്ടർ താരത്തെ വിമർശിക്കുന്നുമുണ്ട്.


Click it and Unblock the Notifications