ഹവാ.. ഹവാ.. കൂട്ടുകാരിയുടെ വിവാഹത്തിന് ആലിയ ഭട്ടിന്റെ സൂപ്പര്‍ ഡാന്‍സ് വൈറലാകുന്നു
കൂട്ടുകാരിയുടെ വിവാഹം അടിച്ചു പൊളിച്ച് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ആലിയുടെ ഏറ്റവും അടുത്ത സുഹൃത്തയായ കൃപ മെഹ്ത്തയുടെ വിവാഹത്തിനാണ് താരം നൃത്തം വച്ചത്. 'ഹവാ..ഹവാ' എന്ന ഗാനത്തിനാണ് ആലിയ കൂട്ടുകാരികള്‍ക്കൊപ്പം ചുവട് വച്ചത്.
സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കിയ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത് ആലിയ തന്നെയാണ്. നിമിഷം നേരം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇപ്പോള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആലിയയുടെ ഡാന്‍സാണ് വൈറല്‍.

അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും അവധിയെടുത്താണ് ആലിയ പ്രിയ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്തത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ആലിയ നായികയായി വരുന്ന രണ്ടു സിനിമകള്‍ റിലീസിനു ഒരുങ്ങുകയാണ്. രണ്‍വീര്‍ സിങ് നായകാനാകുന്ന ഗലി ബോയ്, രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ബ്രഹമാസ്ത്ര എന്നിവയാണ് ആ രണ്ട് ചിത്രങ്ങള്‍.


Click it and Unblock the Notifications