പങ്കാളി ഹോട്ട് ആവുന്നതിലൊന്നുമല്ല കാര്യം! ആലിയ ഭട്ട് പറയുന്നു..

ബോളിവുഡ് നടി ആലിയ ഭട്ടിന് ആരാധകരേറെയാണ്. അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും സംസാരം കൊണ്ടും നടി പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്.

By Pratheeksha

ബോളിവുഡ് നടി ആലിയ ഭട്ടിന് ആരാധകരേറെയാണ്. അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും സംസാരം കൊണ്ടും നടി പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്.

അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ ഭാവി വരന്‍ എങ്ങനെയുള്ള വ്യക്തിയായിരിക്കണമെന്ന ചോദ്യത്തിന് നടി വളരെ രസകരമായ ഉത്തരമാണ് നല്‍കിയത്.

ഹോട്ട് ആയ ആളെയാണോ തിരഞ്ഞെടുക്കുക

ഹോട്ട് ആയ ആളെയാണോ തിരഞ്ഞെടുക്കുക

യുവാക്കള്‍ക്ക് മാതൃകയും ഹോട്ടുമായ വ്യക്തിയെയൊന്നും താന്‍ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നില്ലെന്നായിരുന്നു എങ്ങനെയുളള പങ്കാളിയെയാണ് ആഗ്രഹിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ആലിയയുടെ മറുപടി.വിവാഹം കഴിക്കുന്ന സമയത്ത് താന്‍ യുവതിയാണെങ്കിലല്ലേ ഇത്തരം കാര്യങ്ങള്‍ക്കു പ്രസക്തിയുളളൂ എന്നും ആലിയ ചോദിക്കുന്നു.

ഹോട്ട് ആവുന്നതിലൊന്നുമല്ല കാര്യം

ഹോട്ട് ആവുന്നതിലൊന്നുമല്ല കാര്യം

പങ്കാളി യുവാക്കളുടെ ഹീറോ ആകുന്നതിലോ ഹോട്ട് ആവുന്നതിലോ ഒന്നുമല്ല കാര്യമെന്നും നല്ല മനുഷ്യനാവുന്നതിലാണെന്നും നടി പറയുന്നു.

 പങ്കാളി നര്‍മ്മബോധം ഉളളവനായിരിക്കണം

പങ്കാളി നര്‍മ്മബോധം ഉളളവനായിരിക്കണം

പങ്കാളി നര്‍മ്മബോധമുള്ളവനും ഉത്തരവാദിത്വങ്ങള്‍ക്കു നേരെ കണ്ണടക്കാത്തവനുമായിരിക്കണമെന്ന് ആലിയ പറയുന്നു.കൂടാതെ സ്‌നേഹത്തിനു പിശുക്കു കാണിക്കാത്തവനുമായിരിക്കണമെന്നാണ് ആലിയയുടെ നിര്‍ബന്ധം

 കിങ് ഖാന്‍ ആലിയയെ കുറിച്ചു പറഞ്ഞത്

കിങ് ഖാന്‍ ആലിയയെ കുറിച്ചു പറഞ്ഞത്

കിങ് ഖാന്‍ ഷാറൂഖാനെ കുറിച്ച് ആലിയ ഭട്ടിന് ഒട്ടേറെ പറയാനുണ്ട്. ഷാറൂഖ് ഒരിക്കല്‍ താന്‍ വളരെ നല്ല പെണ്‍കുട്ടിയാണെന്നു പറഞ്ഞിരുന്നതായി ആലിയ വെളിപ്പെടുത്തുന്നു. സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകള്‍ക്ക് താന്‍ വലിയ നല്‍കുന്നതായി നടി പറഞ്ഞു.

 ഡിയര്‍ സിന്ദഗി

ഡിയര്‍ സിന്ദഗി

ഷാറൂഖും ആലിയ ഭട്ടും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഡിയര്‍ സിന്ദഗി. റിലീസായതുമുതല്‍ ചിത്രത്തെ കുറിച്ച് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X