»   »  മദ്യപിച്ചെത്തിയ ബോഡി ഗാര്‍ഡിനു നേരെ പ്രമുഖ അഭിനേത്രി പ്രതികരിച്ചത് ഇങ്ങനെ !!

മദ്യപിച്ചെത്തിയ ബോഡി ഗാര്‍ഡിനു നേരെ പ്രമുഖ അഭിനേത്രി പ്രതികരിച്ചത് ഇങ്ങനെ !!

Posted By: Nihara
Subscribe to Filmibeat Malayalam

പൊതുവേ തന്റേടിയായി വിശേഷിക്കപ്പെടുന്ന താരമാണ് ആലിയ ഭട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായതോടെ താരം ആകെ വിരണ്ടുപോയെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാമുകനെ കണ്ട് തിരിച്ചു വരുന്നതിനിടയിലാണ് അത് സംഭവിച്ചത്.

കാമുകനെ കാണാന്‍ വന്ന താരം തിരിച്ചുപോകാനായി ബോര്‍ഡി ഗാര്‍ഡിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. നിരന്തരം വിളിച്ചുകൊണ്ടിരുന്നതിനിടയില്‍ ഫോണ്‍ എടുക്കുകയും സ്ഥലത്തെത്തി താരത്തിനെ വണ്ടിയില്‍ കയറ്റുകയും ചെയ്തു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബോര്‍ഡിഗാര്‍ഡ് മദ്യപിച്ച് കിക്കായിരിക്കുകയാണെന്നുള്ള കാര്യം താരത്തിന് മനസ്സിലായത്.

ആലിയയെ വെള്ളം കുടിപ്പിച്ച് ബോര്‍ഡി ഗാര്‍ഡ്

താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നില കൊള്ളുന്നവരാണ് ബോര്‍ഡി ഗാര്‍ഡുകള്‍ എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ആരാധകരില്‍ നിന്നും ജനക്കൂട്ടത്തില്‍ നിന്നുമൊക്കെ താരങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന എത്രയോ ബോര്‍ഡി ഗാര്‍ഡുകളെ കണ്ടിട്ടുമുണ്ട്. എന്നാല്‍ ബോളിവുഡ് താരസുന്ദി ആലിയ ഭട്ടിന്റെ ബോര്‍ഡി ഗാര്‍ഡ് ഈ വിഭാഗക്കാര്‍ക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചത്.

മദ്യപിച്ച് ലക്കുകെട്ട ബോര്‍ഡി ഗാര്‍ഡ്

കാമുകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരികെ പോകാനായി ബോര്‍ഡി ഗാര്‍ഡിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. പല തവണ വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്തത്. ആലിയയെ കൊണ്ടുപോകാന്‍ വണ്ടിയുമായെത്തിയബോര്‍ഡി ഗാര്‍ഡ് മദ്യപിച്ചിട്ടുണ്ടെന്ന് വണ്ടിയില്‍ കയറിയതിനു ശേഷമാണ് ആലിയയ്ക്ക് മനസ്സിലായത്.

അപ്പോള്‍ പ്രതികരിച്ചില്ല

ബോര്‍ഡി ഗാര്‍ഡ് മദ്യപിച്ചിരുന്നുവെന്ന് മനസ്സിലായതോടെ ആലിയ പേടിച്ചു. ആ അവസ്ഥയില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ താരം ഒന്നും മിണ്ടാതെ നിന്നു. പിന്നീട് വീട്ടിലെത്തിയാണ് കാര്യങ്ങള്‍ അമ്മയെ അറിയിച്ചത്. അടുത്ത ദിസം അയാളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു.

മകളെ ഒാര്‍ത്ത് സങ്കടപ്പെട്ട് മഹേഷ് ഭട്ട്

ബോളിവുഡിലെ മുന്‍നിര താരവും അഭിനേത്രിയുമായ ഇളയമകള്‍ ആലിയ ഭട്ടിനെ ഓര്‍ത്താണ് മഹേഷ് ഭട്ട് ഇപ്പോള്‍ വിഷമിക്കുന്നത്. സിനിമയില്‍ തിരക്കേറിയതോടെ മുംബൈയില്‍ ഫഌറ്റെടുത്ത് താമസിക്കുകയാണ് ആലി ഇപ്പോള്‍. എന്നാല്‍ സ്‌നേഹനിധിയായ ഇളയമകള്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതുമായി പൊരുത്തപ്പെടാന്‍ അച്ഛന് കഴിയുന്നില്ല.

English summary
Alia Bhatt recently had an unpleasant experience with a drunk man, but she handled the whole situation rather well. Alia was at her boyfriend Sidharth Malhotra‘s house in Bandra, but she needed to leave later in the night. At around 3am, she called her bodyguard (who she had specifically asked to be around) to pick her up and escort her home, but despite many calls, he didn’t answer her phone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam