താൻ ആലിയയുടെ വലിയ ഫാൻ!! ഗള്ളി ബോയിയിൽ ഞെട്ടിച്ചു, ആലിയയെ കുറിച്ച് രൺവീർ
ഗള്ളി ബോയിൽ എത്തിയപ്പോഴാണ് ആലിയയുടെ യഥാർഥ കഴിവ് മനസ്സിലാക്കിയതെന്ന് രൺവീർ പറയുന്നു.
രൺവീർ സിങ്- ആലിയ ഭട്ട് പ്രധാന കഥപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഗള്ളി ബോയ്. ഇരു താരങ്ങളും ആദ്യമായി ഒന്നിക്കുന്ന ചിത്ര കൂടിയാണിത്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ആലിയയെ കുറിച്ചുള്ള രൺവീറിന്റെ വാക്കുകഴാണ്. ആലിയുടെ അഭിനയ മികവിനെ പുകഴ്ത്തുന്ന തരത്തിലാണ് രൺവീർ സംസാരിച്ചത്.

ഇതിനു മുൻപ് ആലിയയുമായി താൻ പരസ്യ ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അവരോടൊപ്പം അഭിനയിക്കാൻ ഏറെ രസകരമാണ്. എന്നാൽ ഗള്ളി ബോയിൽ എത്തിയപ്പോഴാണ് ആലിയയുടെ യഥാർഥ കഴിവ് മനസ്സിലാക്കിയതെന്ന് രൺവീർ പറയുന്നു. സിനിമയുടെ പ്രചരണ പരിപാടിയിൽവെച്ചാണ് ആലിയയെ കുറിച്ച് രൺവീർ സംസാരിച്ചത്.
വളരെ ഉന്മേഷമുള്ള താരമാണ് ആലിയ. ഹൈവേയിലെ ആലിയയുടെ അഭിനയം കണ്ടപ്പോൾ മുതൽ അവരുടെ ഫാനായി മാറുകയായിരുന്നു. രാസിയിലെ അഭിനയവും എടുത്ത പറയേണ്ട സംഗതിയാണെന്നും രൺവീർ പറഞ്ഞു. ആലിയ-രൺവീർ ഒരുമിച്ചെത്തുന് ഗള്ളി ബോയ് ഫെബ്രുവരി 14 നാണ് റിലീസാകുന്നത്.


Click it and Unblock the Notifications