For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാന്‍ വീട്ടിലേക്ക് വരുന്നു എന്റെ പൊന്നേ...'; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്

  |

  ബോളിവുഡിന്റെ പ്രിയനടിയാണ് ആലിയ ഭട്ട്. നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള വിവാഹശേഷം കപൂര്‍ കുടുംബത്തിലേക്ക് വലതുകാല്‍ വെച്ച് കയറിയ താരസുന്ദരിയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.

  കല്യാണം കഴിഞ്ഞ് അധികം വൈകാതെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് മടങ്ങിയ ആലിയ ഭട്ട് തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ തിരക്കിലായിരുന്നു. വിദേശത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

  ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതായും താന്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്നും അറിയിച്ചിരിക്കുകയാണ് ആലിയ ഭട്ട്. സഹതാരങ്ങളായ ഗാല്‍ ഗാഡോട്ടിനും ജാമി ഡോര്‍നനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച താരം തന്റെ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദിയും അറിയിക്കുന്നുണ്ട്.

  ആലിയയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ:' ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്റെ ഹൃദയം തന്നെയായിരുന്നു. ചിത്രത്തിലെ എന്റെ സഹപ്രവര്‍ത്തകരായ ഗാല്‍ ഗാഗോട്ടിനും സംവിധായകന്‍ ടോം ഹാര്‍പ്പറിനും പ്രത്യേകം നന്ദി. സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച, മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച എല്ലാവരോടും നിറഞ്ഞ സ്‌നേഹം മാത്രം.

  എനിക്ക് ഇതുവരെ ലഭിച്ച സ്‌നേഹത്തിനും പരിചരണത്തിനും ഞാന്‍ എല്ലാക്കാലവും നിങ്ങളോട് നന്ദിയുള്ളവളായിരിക്കും. സിനിമ പുറത്തിറങ്ങുന്നതു വരെ എങ്ങനെ ആകാംക്ഷയോടെ കാത്തിരിക്കുമെന്നറിയില്ല. എങ്കിലും ഞാന്‍ ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയാണ്...എന്റെ പ്രിയപ്പെട്ടവന്റെ അടുത്തേക്ക്.' ഞാന്‍ വീട്ടിലേക്ക് വരികയാണെന്ന് ആഹ്ളാദത്തോടെ പറയുന്ന ആലിയ തന്റെ പ്രിയതമന്‍ രണ്‍ബീറിനെ കാണാനായി കാത്തിരിക്കുകയാണ്.

  ആലിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നിരവധി ആളുകളാണ് അഭിനന്ദനവുമായി എത്തുന്നത്. അമ്മ സോണി റസ്ദാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

  'അതിന് വേണ്ടിയല്ല ഭാര്യ ആലിയയുടെ ഗര്‍ഭവാര്‍ത്ത പുറത്തുവിട്ടത്'; തുറന്നടിച്ച് രണ്‍ബീര്‍ കപൂര്‍

  വിവാഹശേഷം ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് മടങ്ങിയ ആലിയ രണ്ടാഴ്ച മുമ്പാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്. തങ്ങളുടെ സന്തോഷം ആരാധകരുമായും പങ്കിടണമെന്ന ആഗ്രഹത്താലാണ് ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചതെന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

  മാത്രമല്ല, തനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണെന്നും വിവാഹം കഴിയുമ്പോള്‍ തന്നെ കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. ആലിയയ്ക്കും തന്റെ അതേ താത്പര്യമാണെന്ന് രണ്‍ബീര്‍ വ്യക്തമാക്കിയിരുന്നു.

  അതേക്കുറിച്ച് രണ്‍ബീര്‍ ഒരു സിനിമാ മാഗസിനോട് പറയുന്നത് ഇപ്രകാരമാണ്:' ഞാനും ആലിയയും കണ്ടുമുട്ടിയതും പ്രണയത്തിലായതുമായ ആദ്യ ദിനത്തില്‍ തന്നെ കുട്ടികളെക്കുറിച്ച് സംസാരിച്ചിരുന്നു.

  എനിക്ക് എപ്പോഴും കുട്ടികളെ വേണം. അതുപോലെ അവള്‍ക്കും കുട്ടികളെ വലിയ ഇഷ്ടമാണ്. ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങാന്‍ പോവുകയാണ് ഇപ്പോള്‍. ഞാന്‍ വളരെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. സത്യത്തില്‍ എനിക്ക് കാത്തിരിക്കാനേ വയ്യ.' രണ്‍ബീര്‍ കപൂര്‍ തുറന്നു പറയുന്നു.

  'ആലിയയുമായി പ്രണയത്തിലായപ്പോള്‍ ആദ്യം പറഞ്ഞത് കുട്ടികളെക്കുറിച്ച്, അവള്‍ക്കും അതാണ് ഇഷ്ടം'; രണ്‍ബീര്‍ കപൂര്‍

  ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കത്രീന കൈഫുമായുള്ള ബ്രേക്കപ്പിന് ശേഷം അധികം വൈകാതെ രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലായത് ആരാധകരെ അന്ന് ഞെട്ടിച്ചിരുന്നു.

  ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചായിരുന്നു പ്രണയം മൊട്ടിട്ടത്. കോവിഡ് കാലത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ഇരുവരുടെയും വിവാഹം.

  എനിക്ക് അവരെ ഇഷ്ടമാണ്! രണ്‍ബീറിന്റെ മുന്‍ കാമുകിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് ആലിയ

  Recommended Video

  Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ

  അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9-നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  ഷംഷേരയാണ് രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേര ഒരു പീരിയഡ് ആക്ഷന്‍ ചിത്രമാണ്. വാണി കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തുന്നത്.

  Read more about: ranbir kapoor alia bhatt
  English summary
  Alia Bhatt has wrapped work on her debut Hollywood project Heart of Stone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X