ഋഷി കപൂറിന്‍റെ അന്ത്യയാത്രയില്‍ ആലിയ ഭട്ട് ഫോണ്‍ ഉപയോഗിച്ചതിന് കാരണം? റിദ്ദിമയ്ക്ക് വീഡിയോ കോള്‍!

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബോളിവുഡിലെ രണ്ട് പ്രിയതാരങ്ങള്‍ വിടവാങ്ങിയത്. ലോക് ഡൗണായതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഋഷി കപൂര്‍ അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് താരം മരിച്ചുവെന്നുള്ള വിവരങ്ങളെത്തിയത്. മകനും ഭാര്യയും സഹോദരനുമൊക്കെ ഋഷി കപൂറിന് അരികിലുണ്ടായിരുന്നു. മകളായ റിദ്ദിമ കപൂര്‍ ഡല്‍ഹിയിലായിരുന്നു.

പിതാവിനെ അവസാനമായി കാണാനായി മകളെത്തുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 5 പേര്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഡല്‍ഹി പോലീസ് അറിയിച്ചത്. പ്രത്യേക വിമാനത്തിലായിരിക്കും റിദ്ദിമ എത്തുന്നതെന്നായിരുന്നു വിവരങ്ങള്‍. ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റോഡ് മാര്‍ഗമായാണ് റിദ്ദിമ എത്തിയത്. പിതാവിനെ അവസാനമായി കാണാനോ ആദരാഞ്ജലി അര്‍പ്പിക്കാനോ റിദ്ദിമയ്ക്ക് കഴിഞ്ഞിരുന്നില്ല. രണ്‍ബീര്‍ കപൂറിന്റെ പ്രണയിനിയായ ആലിയ ഭട്ട് ഋഷി കപൂറിന്റെ അവസാന രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന് പിന്നിലെ കാരണവും റിദ്ദിമയായിരുന്നു.

 ആലിയ ഭട്ട് ഫോണില്‍ പകര്‍ത്തി

ആലിയ ഭട്ട് ഫോണില്‍ പകര്‍ത്തി

ഋഷി കപൂറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ആലിയ ഭട്ടും എത്തിയിരുന്നു. കണ്ണീരോടെ നില്‍ക്കുന്ന താരം ഈ രംഗങ്ങളെല്ലാം ഫോണില്‍ പകര്‍ത്തിയിരുന്നു. ഫോണും പിടിച്ച് വീഡിയോ എടുക്കുന്ന ആലിയയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആ സമയത്തെങ്കിലും ഫോണ്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാറ്റിവെച്ചൂടായിരുന്നോയെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ ആലിയ ആ രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയതിന് പിന്നിലെ കാരണം ഇപ്പോഴാണ് പുറത്തുവന്നത്.

റിദ്ദിമയ്ക്ക് വേണ്ടി

റിദ്ദിമയ്ക്ക് വേണ്ടി

ഋഷി കപൂറിന്റെ മകളായ റിദ്ദിമ കപൂര്‍ ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലാണ് താമസിക്കുന്നത്. പപ്പ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ മുതല്‍ മകള്‍ അസ്വസ്ഥയായിരുന്നു. മുംബൈയിലേക്ക് പോവാനുള്ള അനുമതിക്കായി ശ്രമിച്ചിരുന്നു. പിതാവിനെ അവസാനമായി കാണാനായി മകള്‍ എത്തുമെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ശവസംസ്‌കാരത്തിന് മുന്‍പ് എത്താന്‍ റിദ്ദിമക്ക് കഴിഞ്ഞിരുന്നില്ല. 15 മണിക്കൂറിലേറെയായി 1400 കിലോ മീറ്റര്‍ യാത്ര ചെയ്ത് റിദ്ദിമ എത്തിയപ്പോഴേക്കും ഋഷി കപൂര്‍ മണ്ണിനോട് അലിഞ്ഞിരുന്നു. റിദ്ദിമയ്ക്ക് വേണ്ടിയാണ് ആലിയ ഭട്ട് അവസാന രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. വീഡിയോ കോളിലായിരുന്നു ഇരുവരും.

നേരത്തെയും വീഡിയോ കോള്‍

നേരത്തെയും വീഡിയോ കോള്‍

ലോക് ഡൗണായതിനാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും ഋഷി കപൂറിനെ അവസാനമായി കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. മുന്‍പ് കൃ,്ണരാജ് കപൂര്‍ അന്തരിച്ച സമയത്ത് വീഡിയോ കോളിലൂടെയായിരുന്നു രണ്‍ബീര്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ആലിയ ഭട്ടായിരുന്നു രണ്‍ബീറിനെ വീഡിയോ കോള്‍ ചെയ്തത്. റിദ്ദിമയെയായിരുന്നു ആലിയ ഭട്ട് ഇത്തവണ വീഡിയോ കോള്‍ ചെയ്തത്. ഇതിന് പിന്നാലെയായാണ് പിതാവിനെക്കുറിച്ചുള്ള പോസ്റ്റുമായി മകളെത്തിയത്.

Recommended Video

Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam
പപ്പയ്ക്കായി  കുറിപ്പ്

പപ്പയ്ക്കായി കുറിപ്പ്

തിരിച്ചു വരാൻ കഴിയില്ല അല്ലേ പപ്പാ, ഞാൻ നിങ്ങളെ എന്നും മിസ് ചെയ്യും. ഒരുപാട് സ്നേഹിക്കുന്നു പപ്പാ. ധീരനായ എന്റെ പോരാളിക്ക് നിത്യശാന്തി നേരുകയാണ്. എല്ലാ ദിവസവുമുള്ള ഫെയ്സ്ടൈം കോളുകൾ എനിക്ക് മിസ് ചെയ്യും. ഇനി നമ്മൾ വീണ്ടും കാണുന്നത് വരെ അതെല്ലാം എന്റെ നഷ്ടങ്ങളാണ് പപ്പാ.. എന്നായിരുന്നു റിദ്ദിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിതാവിനൊപ്പമുള്ള ഫോട്ടോയും മകള്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X