»   » ബിക്കിനിയ്ക്ക് പറ്റിയ ശരീരമുണ്ടെന്ന് കരുതിയില്ല; ആലിയ ഭട്ട്

ബിക്കിനിയ്ക്ക് പറ്റിയ ശരീരമുണ്ടെന്ന് കരുതിയില്ല; ആലിയ ഭട്ട്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ കൊച്ചു സുന്ദരിയായ ആലിയ ഭട്ടിനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖാന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. തീര്‍ച്ചയായും താനൊരു ഷാരൂഖ് ഖാന്‍ ഫാനാണ്. അതുക്കൊണ്ട് തന്നെയാണ് ഷാരൂഖിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഇത്രയേറെ സന്തോഷമെന്നും താരം പറയുന്നു.

ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ഷാന്ദാര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആലിയ ഭട്ട് ആദ്യമായി ബിക്കിനി അണിയുന്നത്. എന്നാല്‍ തനിക്ക് ബിക്കിനി ധരിക്കാന്‍ പറ്റിയ ശരീരമുണ്ടെന്ന് താന്‍ കരുതിയില്ലെന്നും, തനിക്ക് ലഭിച്ച പ്രശംസകള്‍ തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും താരം വ്യക്തമാക്കി.

aliya-bhatt

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ബിക്കിനി വേഷം ലഭിച്ചതിലും തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ബിക്കിനി ധരിക്കാന്‍ പറ്റിയ പെര്‍ഫക്ട് ശരീരം തനിക്കുണ്ടന്നുള്ള വിശ്വാസം ഉണ്ടായിരുന്നില്ല. ആലിയ വ്യക്തമാക്കി.

എനിക്ക് ഫിറ്റ്‌നസ് ഉണ്ടെന്ന് കരുതിയതുക്കൊണ്ടാണല്ലോ അങ്ങനൊരു അവസരം ലഭിച്ചത്. ബിക്കിനി ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ ജനങ്ങള്‍ അത് ഇഷ്ടപ്പെടുകെയും ചെയ്തു. എന്തിന് കത്രീനയ്ക്ക് വരെ ഇഷ്ടമായ കാര്യത്തില്‍ താനെന്തിന് സങ്കടപ്പെടണം താരം പറഞ്ഞു.

English summary
She is only about three years old in the industry, but Alia Bhatt didn’t take long to prove her versatility and her acting prowess. No wonder the 22-year-old has her hands full with plum projects.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam