ഹാഫ് ഗേള്‍ഫ്രണ്ട്: ചേതന്‍ ഭഗത് നിര്‍മാതാവാകുന്നു, ആലിയ ഭട്ട് നായിക
ചേതന്‍ ഭഗത്തിന്റെ 'ഹാഫ് ഗേള്‍ഫ്രണ്ട്' എന്ന ഏറ്റവും പുതിയ നോവലും സിനിമയാകുന്നു. ഒക്ടോബര്‍ ഒന്നിനാണ് പുസ്തകം റിലീസ് ചെയ്യുക. റിലീസിന് മുമ്പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ഹാഫ് ഗേള്‍ഫ്രണ്ട്. ചിത്രത്തിനായി ആലിയഭട്ടിനെയാണ് നിശ്ചയിച്ചിരിയ്ക്കുന്നതെന്നും റിപ്പോര്‍ട്ട്.മാത്രമല്ല ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ചേതന്‍ ഭഗത്താണ്. മുന്‍പ് അദ്ദേഹത്തിന്റെ 'ടു സ്റ്റേറ്റ്‌സ്' എന്ന നോവലും സിനിമയായിരുന്നു
ആലിയ ഭട്ടിന്റെ കസിനായ മോഹിത് സൂരിയും ഏക്താ കപൂറുമാണ് മറ്റ് നിര്‍മ്മാതാക്കള്‍. ഹാഫ് ഗേള്‍ഫ്രണ്ടിലെ നായികയായ റിയയെ അവതരിപ്പിയ്ക്കാന്‍ ആലിയ തന്നെയാകും ഏറ്റവും യോജിച്ചതെന്നാണ് അറിയുന്നത്.

ടു സ്‌റ്റേറ്റ്‌സിലെ 'അനന്യ സ്വാമിനാഥന്‍' ആലിയയുടെ കൈയ്യില്‍ സുരക്ഷിതമായിയരുന്ന പോലെ ഹാഫ് ഗേള്‍ഫ്രണ്ടിന് ദൃശ്യഭാഷ്യമൊരുങ്ങുമ്പോഴും ആലിയയ്ക്കാവും നറുക്ക് വീഴുക.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പുരോഗമിയ്ക്കുകയാണെന്നും ആലിയ നല്ല നടിയാണെന്നും അവര്‍ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നും മോഹിത് സൂരി. എന്തായാലും ഒക്ടോബര്‍ ഒന്നിന് നോവല്‍ റിലീസാകും. അധികം വൈകാതെ തന്നെ സിനിമയെപ്പറ്റിയും കൂടുതല്‍ റിപ്പോര്‍ട്ടുണ്ടാകും,


Click it and Unblock the Notifications











