»   » ദീപിക പദുക്കോണ്‍ ശരിക്കും ഒരു രാജകുമാരിയായിരുന്നു! വെളിപ്പെടുത്തലുമായി ബോളിവുഡിലെ ക്യൂട്ട് നടി!!!

ദീപിക പദുക്കോണ്‍ ശരിക്കും ഒരു രാജകുമാരിയായിരുന്നു! വെളിപ്പെടുത്തലുമായി ബോളിവുഡിലെ ക്യൂട്ട് നടി!!!

Posted By:
Subscribe to Filmibeat Malayalam

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറും ഒന്നിക്കുന്ന സിനിമയാണ് പത്മാവതി. രാജകുമാരി പത്മിനിയുടെ ജീവചരിത്രം പറയുന്ന സിനിമ ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ.

അതിനിടെ ദീപികയെ ബോളിവുഡ് സുന്ദരി ആലിയ ഭട്ട് അഭിനന്ദിച്ചിരിക്കുകയാണ്. ആലിയയുടെ പ്രശംസയ്ക്ക് ദീപിക മറുപടി പറഞ്ഞത് കൂടി കണ്ടപ്പോള്‍ സംഭവം വാര്‍ത്തയായിരിക്കുകയാണ്. സിനിമയിലെ ദീപികയുടെ വേഷമാണ് ആലിയ ഭട്ടിനെ അത്രയധികം സ്വധീനിച്ച കാര്യം.

alia-bhatt

പത്മാവതിയുടെ ട്രെയിലര്‍ കണ്ടു. ദീപിക ശരിക്കും ഒരു രാജ്ഞി തന്നെയാണെന്നാണ് ആലിയ പറയുന്നത്. ഒരിക്കലും തനിക്ക് ദീപികയെ പോലെ അഭിനയിക്കാന്‍ ആവില്ലെന്നും നടി പറഞ്ഞിരിക്കുകയാണ്. ക്യൂട്ട് ആലു നീ എന്ത് മണ്ടത്തരമാണ് പറയുന്നത്. ഐ ലവ് യൂ എന്നുമാണ് ആലിയയ്ക്കുള്ള മറുപടിയായി ദീപിക പറഞ്ഞിരിക്കുന്നത്.

മലയാളികളറിഞ്ഞോ ആവോ? ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന്റെ രഹസ്യം കേരളത്തില്‍ നിന്നും എത്തിച്ച ഈ മരുന്ന്!

160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരിക്കും സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്.

English summary
Alia Bhatt Is Enamoured By Deepika's Grand Look In Padmavati, Feels She Can Never Look Like Her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam