ചുട്ടുപൊള്ളുന്ന വെയിലിൽ മണ്ണിലേയ്ക്കിറങ്ങി താരങ്ങൾ!! ബി ടൗൺ താരങ്ങളുടെ മെയ് ദിനാഘോഷം
മണ്ണിൽ പണിയെടുക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
മെയ് 1 ലോകമെങ്ങും തൊഴിലാളി ദിനം ആഘോഷിക്കുകയാണ്. ഈ ആഘോഷത്തിൽ തൊഴിലാളികൾക്കൊപ്പം പങ്കു ചേരുകയാണ് ബോളിവുഡ് താരങ്ങളായ ആലിയഭട്ടും. ആമിർ ഖാനും. തൂമ്പയും , പിക്കാസു കൈലേന്തിയാണ് ഇത്തവണത്തെ തൊഴിലാളി ദിനം ആഘോഷിച്ചത്. ശക്തമായ വെയിലിനേയും ചൂടിനേയും അവഗണിച്ചാണ് താരങ്ങൾ മണ്ണിലിറങ്ങിയത്. അമീർ ഖാന്റെ നേതൃത്വത്തിലുളള പാനി ഫൗണ്ടേഷനാണ് തൊഴിലാളി ദിനത്തിൽ വ്യത്യസ്തമായ ക്യാംപെയ്ൻ സംഘടിപ്പിച്ചത്.

മഹാരാഷ്ട്രയിലെ മറാത്താവാഡ ഗ്രമാത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനത്തിലാണ് ആലിയ പങ്കാളിയായത്. മണ്ണിൽ പണിയെടുക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. താരത്തിന് അഭിനന്ദമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
അമീർ ഖാൻ അവതാരകനായി എത്തിയ സത്യമേവ ജയതേ എന്ന ടിവി ഷോയിലൂടെയാണ് മഹരാഷ്ട്ര സംസ്ഥാനം നേരിടുന്ന വരൾച്ചയെ കുറിച്ച് പുറം ലോകം അറിഞ്ഞത്. ഇതിനെ തുടർന്ന് ഷോയുടെ സംവിധായകനുമായി ചേർന്ന് അമീർ പാനി ഫൗണ്ടേഷനും രൂപം നൽകിയത്. മഹാരാഷ്ട്രയിൽ വരൾച്ച് ബാധിക്കുന്നക്കു്നന ഗ്രാമങ്ങളെ സഹായിക്കുകയാണ് ഈ പാനി ഫൗണ്ടേഷൻ കൊണ്ട് താരങ്ങൾ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications