ആരാണ് അയാളുടെ കരിയര്‍ താഴേക്ക് കൂപ്പുകുത്തിച്ചത്? കരണിനെയും ആലിയയെയും വിമര്‍ശിച്ച് ആരാധകര്‍
സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തില്‍ പകച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. പാറ്റ്‌നയിലുള്ള കുടുംബാംഗങ്ങള്‍ എത്തിയതോടെ മുംബൈയില്‍ വെച്ച് തന്നെ സുശാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഒരുവിഭാഗം ആരാധകരും പറയുന്നത്. എന്നാല്‍ ഏറെ കാലമായി വിഷാദത്തിന് പിടിയിലായിരുന്നു സുശാന്ത്.
താരത്തിന്റെ മരണത്തോടെ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം എത്തി. ഷാരുഖ് ഖാന്‍ മുതല്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം സുശാന്തിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ വിഷമഘട്ടത്തില്‍ പിന്തുണ നല്‍കാതെ മരിച്ച് കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുമ്പോള്‍ ദേഷ്യം തോന്നുന്നുവെന്ന് പറയുകയാണ് നടന്‍ നിഖില്‍ ദ്വിവേദി.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ വാര്‍ത്തയോട് ചില സിനിമാ താരങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടപ്പോഴാണ് സഹതാപം തോന്നുന്നത്. സുശാന്തിനോട് അവര്‍ അടുപ്പം പുലര്‍ത്താതിരുന്നതില്‍ ഖേഃദിക്കുന്നുവെന്ന്. അതില്‍ ആരാണ് കുറ്റക്കാര്‍? ആരാണ് അയാളുടെ കരിയര്‍ താഴേക്ക് കൂപ്പുകുത്തിച്ചത്. ദയവ് ചെയ്ത് മിണ്ടാതിരിക്ക്. നിങ്ങള്‍ ഇമ്രാന്‍ ഖാനുമായി അടുപ്പത്തിലായിരുന്നോ? അല്ലെങ്കില്‍ അഭയ് ഡിയോള്‍. അല്ലല്ലോ? പക്ഷേ അവരൊക്കെ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നിങ്ങള്‍ അരികില്‍ ഉണ്ടാകുമെന്നും നിഖില്‍ പറയുന്നു.
നിഖില്‍ ദ്വിവേദിയുടെ ആരോപണം കരണ്‍ ജോഹറിനെതിരെയാണെന്നാണ് ട്വിറ്റര്‍ ലോകം പറയുന്നത്. കാരണം സുശാന്തിന്റെ മരണത്തില്‍ കരണ്‍ എഴുതിയ പോസ്റ്റ് വലിയ ചര്‍ച്ചയായി. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുശാന്തിനോട് അടുപ്പം പുലര്‍ത്താതിരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു എന്നായിരുന്നു കരണ്‍ പറഞ്ഞത്. കരണ്‍ ജോഹറിന് മാത്രമല്ല സുശാന്തിനെ അനുസ്മരിച്ച് കൊണ്ട് പോസ്റ്റിട്ട യുവനടി ആലിയ ഭട്ടിനും വിമര്‍ശന പെരുമഴയാണ്.

മുന്‍പ് കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ ജോഹര്‍ എന്ന പരിപാടിയ്ക്കിടെ നടന്ന സംഭവമാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ചാറ്റ് ഷോ യുടെ ഭാഗമായ റാപ്പിഡ് ഫയര്‍ ക്വസ്റ്റിന്‍ റൗണ്ടില്‍ സുശാന്ത് സിംഗ് രജ്പുത്, രണ്‍വീര്‍ സിംഗ്, വരുണ്‍ ധവാന്‍ എന്നിവരെ റേറ്റ് ചെയ്യാനായിരുന്നു കരണ്‍ ആലിയയോട് ആവശ്യപ്പെട്ടത്. പിന്നാലെ സുശാന്തോ അതാരാണ്? എന്നായിരുന്നു ആലിയയുടെ മറുചോദ്യം.
Recommended Video
ഇപ്പോള്‍ സുശാന്തിന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആലിയയും കരണ്‍ ജോഹറുമെഴുതിയ പോസ്റ്റുകള്‍ക്ക് താഴെ ഇക്കാര്യം ചൂണ്ടി കാണിച്ച് കൊണ്ട് ആരാധകരെത്തിയിരിക്കുകയാണ്. ഇതോടെയാണ് നിഖില്‍ ദ്വിവേദി അടക്കമുള്ളവര്‍ രൂക്ഷപ്രതികരണവുമായി എത്തിയത്.


Click it and Unblock the Notifications











