കരണ്‍ ജോഹര്‍ ചിത്രത്തില്‍ ആലിയ ഭട്ട് നായിക
കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ യുവനടി ആലിയ ഭട്ട് നായിക. കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഫവാദ് ഖാനുമാണ് നായകന്മാര്‍.
പൂര്‍ണമായും ഒരു കുടുംബചിത്രമായിരിക്കും കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന് സംവിധായകന്‍ ഷകുന്‍ ബത്ര പറഞ്ഞു. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. മുതിര്‍ന്ന നടന്‍ ഋഷി കപൂറും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഒഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയായിരുന്നു സിദ്ധാര്‍ത്ഥും ആലിയയും ഹിന്ദി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതും. പിന്നീട് കരണ്‍ നിര്‍മിച്ച ഹസീ തോ ഫസീ, ഹംപി ശര്‍മ കി ദുല്‍ഹനിയ എന്നീ സിനിമകളിലും ഇരുവരും നായികാനായകന്മാരായി.
കരണ്‍ ജോഹറുമൊത്ത് ആദ്യമായാണ് ഫവാദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത്. ടിറ്റ്വറിലൂടെയാണ് കരണ്‍ തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











