ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് സഹായവുമായി നടി പ്രിയങ്ക ചോപ്ര , ജനങ്ങൾക്കൊപ്പം താരങ്ങളും...
കൊവിഡ് ഭീതിയിലാണ് ലോക ജനത. ആഗോളതലത്തിൽ 785,807 പേർക്ക് ഇതിനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ നിരീക്ഷണത്തിലു കഴിയുകയാണ്. കൊറോ ഇന്ത്യൻ സംസ്ഥാനങ്ങളേയും കീഴടക്കി കഴിഞ്ഞിട്ടുണ്ട്. 1251 ആളുകള്‍ക്കാണ് ഇന്ത്യയിൽ കൊവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. കൊറോണ വൈറസിനെതിരെയുളള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 21 ദിവസത്തേയ്ക്ക് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊറോണ പ്രതിസന്ധിക്കിടെ പിഎം കെയേര്‍സിനും യുണിസെഫിനുമടക്കം ലോകമെമ്പാടുമുള്ള ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. പ്രിയങ്കയെ കൂടാതെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കത്രീന കൈഫ് പ്രധാനമന്ത്രിയുടെദ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവാന പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് 19 ബാധിച്ചവരെ സഹായിച്ചു കൊണ്ട് ഈ ഓര്‍ഗനൈസേഷനുകള്‍ അതിശയകരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. അവര്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നു, ഡോക്ടര്‍മാരെയും മറ്റും പിന്തുണയ്ക്കുന്നു, കുറഞ്ഞ വരുമാനക്കാരെയും ഭവനരഹിതരായവരെയും സഹായിക്കുന്നു, വിനോദ മേഖലയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നു" എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. നടിയെ കൂടാതെ ഭർത്താവ് നിക്ക് ജൊനാസും സഹായധനം നല്‍കിയ വിവരം പങ്കുവച്ചിട്ടുണ്ട്.
അമേരിക്കന്‍ എന്‍ജിഒ ആയ ഫീഡിംഗ് അമേരിക്ക, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഗൂഞ്ച്, ജെനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടേര്‍സ് വിത്ത്ഔട്ട് ബോഡേര്‍സ്, അമേരിക്കയിലെ നോ കിഡ് ഹങ്ക്രി, ഗിവ് ഇന്ത്യ എന്‍ജിഒ, അമേരിക്കന്‍ റേഡിയോ ടെലിവിഷന്‍ ഫെഡെറേഷന്‍ സാഗ് അഫ്ത്ര, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ വാല്യൂസ്, അസീമ എന്നിവയ്ക്കുമാണ് പ്രിയങ്കയും നിക്കും സഹായധനം നല്‍കിയിരിക്കുന്നത്.
ബോളിവുഡ് താരം അക്ഷയ് കുമാർ 25 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന നൽകിയിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ഭാര്യ ട്വിങ്കിൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും ആലിയ പണം സംഭവന നൽകിയിട്ടുണ്ട്. എന്നാൽ എത്ര രൂപയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. നടി സാറ അലിഖാൻ, വിക്കി കൗശൽ,ശിൽപ ഷെട്ടി, അനുഷ്ക ശർമ എന്നിവരും സംഭവാന നൽകിയിട്ടുണ്ട്. ബോളിവുഡ് താരങ്ങൾ മാത്രമല്ല തെന്നിന്ത്യൻ താരങ്ങളും പിഎം ഫണ്ടിലേയ്ക്കും അതാത് സംസ്ഥാനങ്ങൾക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications