വീട്ടില്‍ മാലിന്യമിടുന്ന കവര്‍ പാന്റാക്കി ആലിയ? അമ്പരന്ന് ബോളിവുഡ് ഫാഷൻ ലോകം
ആലിയ രൺവീർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗല്ലി ബോയിയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം പുതിയ ഗെറ്റപ്പിൽ എത്തിയത്.
ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും ആക്സസറീസുമെല്ലാം ഫാഷൻ ലോകത്ത് ചർച്ച വിഷയമാകാറുണ്ട്. പെതുപരിപാടികളിലോ സ്വകാര്യ പരിപാടികളിലെ എത്തുന്ന താരങ്ങൾ വ്യത്യസ്ത ലുക്കിൽ എത്താൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ആലിയ ഭട്ടിന്റെ വസ്ത്രമാണ്.

ആലിയ രൺവീർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗല്ലി ബോയിയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം പുതിയ ഗെറ്റപ്പിൽ എത്തിയത്.വെള്ള കള്ളറിലുള്ള ക്രോപ് ടോപ്പും കറുപ്പ് ലാറ്റക്സ് പാന്റും ധരിച്ചാണ് താരം എത്തിയത്. എന്നാൽ എല്ലാവരുടേയും കണ്ണുകളിൽ കുടുങ്ങിയത് താരത്തിന്റെ പാന്റായിരുന്നു.
നടിയുടെ പാന്റസിനെ കുറിച്ച് നിരവധി ട്രോളുകൾ പ്രചരിക്കുകയാണ്. പാന്റ്സ് കണ്ടാൽ മാലിന്യം ഇടാൻ വേണ്ടി ഉപയോഗിക്കുന്ന കവർ പോലെ തോന്നുമെന്നും. തങ്ങളുടെ വീട്ടിലെ മാലിന്യ കവർ ആലിയ ഇട്ടപ്പോൾ പാന്റായെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അന്നാകികി എന്ന ബ്രാന്‍ഡ് ആണ് പരിപാടിക്ക് വേണ്ടി ആലിയയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്. ഫെബ്രുവരി 14 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


Click it and Unblock the Notifications











