'മകളെ നഷ്ടപ്പെട്ടുമില്ല... നല്ലൊരു മകനെ കിട്ടുകയും ചെയ്തു'; വൈറലായി ആലിയയുടെ അമ്മ സോണിയുടെ വാക്കുകൾ!

ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. അഞ്ച് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വെച്ചാണ് വിവാഹിതരായതെന്ന് ആലിയ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു. ഒരുമിച്ച് ഇനിയുമൊരുപാട് ഓർമ്മകൾ നിർമ്മിക്കുന്നതിന് ഇനിയും കാത്തിരിക്കാനാവില്ലെന്നും ആലിയ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചു. ബാന്ദ്രയിലെ രൺബീറിൻറെ വസതിയിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.

13ആം തിയ്യതി മുതൽ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വെച്ച് നടന്നിരുന്നു. കരീനാ കപൂർ, കരിഷ്മ കപൂർ അടക്കം രൺബീറിൻറെ കുടുംബാംഗങ്ങളും ബോളിവുഡിലെ നിരവധി താരങ്ങളും ചടങ്ങിനെത്തി. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിലും പങ്കെടുക്കുത്തത്. വിവാഹത്തിന് ഒരു ദിവസം ശേഷിക്കെയാണ് രൺബീർ കപൂറിൻറെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം 14ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.

ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി

സെപ്തംബറിൽ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്യാനിരിക്കുകയാണ്. 'ഇന്ന്.... ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ചുറ്റും നിറഞ്ഞ വീട്ടിൽ... ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത്-ഞങ്ങളുടെ ബന്ധത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചിലവഴിച്ച അതേ ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി...' എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ദമ്പതികളായ ശേഷം രൺബീറും ആലിയയും രാത്രി ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി ഏവർക്കും നന്ദി പറയുകയും ചെയ്തിരുന്നു. ക്രീമും വെള്ളയും കലർന്ന മനോഹര വിവാഹ വസ്ത്രങ്ങളാണ് സൂപ്പർ ക്യൂട്ട് ജോഡി ധരിച്ചിരുന്നത്.

മകൾ വിവാഹിതയായ സന്തോഷത്തിൽ ആലിയയുടെ അമ്മ

മകൾ വിവാഹിതയായ സന്തോഷത്തിൽ ആലിയയുടെ അമ്മ സോണി റസ്ദാൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. നല്ലൊരു മകനെ കൂടി തനിക്ക് ലഭിച്ചുവെന്നാണ് സോണി ആലിയ-രൺബീർ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. 'നിങ്ങൾക്ക് ഒരു മകനെ ലഭിക്കുമ്പോൾ നിങ്ങൾക്ക് ഒരു മകളെ നഷ്ടപ്പെടുമെന്ന് എല്ലാവരും പറയുന്നു. ഞങ്ങൾക്ക് നല്ലൊരു മകനെ ലഭിച്ചു. മനോഹരമായ ഊഷ്മളമായ കുടുംബത്തേയും. എന്റെ പ്രിയപ്പെട്ട സുന്ദരിയായ പെൺകുഞ്ഞ് ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. രൺബീറിനും ആലിയയ്ക്കും വളരെയധികം സ്നേഹം നേരന്നു. നിങ്ങളുടെ ഒരുമിച്ചുള്ള യാത്രയിൽ വെളിച്ചവും സന്തോഷവും ഉണ്ടാകട്ടെ...' സോണി കുറിച്ചു.

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam
ഞങ്ങൾക്ക് നല്ലൊരു മകനെ ലഭിച്ചു

ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ടും മകളുടെ വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'ഫെയറി ടെയ്ൽ യാഥാർത്ഥ്യമാകുന്ന യുഗം അവസാനിച്ചുവെന്ന് ആരാണ് പറഞ്ഞത്?‌'എന്നാണ് അ​ദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചത്. ആലിലയുടെ വിവാഹ ദിനത്തിൽ അദ്ദേഹം അത്രത്തോളം സന്തോഷവാനായിരുന്നു. ആലിയ-രൺബീർ വിവാഹത്തോടനുബന്ധിച്ച് മഹേഷ് തന്റെ കൈപ്പത്തിയിൽ മകളുടേയും മരുമകന്റേയും പേരുകൾ മെഹന്ദിയിൽ എഴുതിയിരുന്നു. കരൺജോഹർ കെട്ടിയെഴുന്നള്ളിച്ച പാവക്കുട്ടിയെന്നായിരുന്നു ആലിയ ഭട്ട് സിനിമയിലെ തുടക്കകാലത്ത് കേട്ട പരിഹാസം.

പരിഹാസങ്ങൾ കേട്ട് വളർന്ന ആലിയയും രൺബീറും

എല്ലാവർക്കുമറിയാവുന്ന സാധാരണ പൊതുവിജ്ഞാനം പോലും ഇല്ലെന്ന കളിയാക്കലാണ് പിന്നീട് ആലയ കേട്ടത്. ടിവി ഷോയിൽ ചില ചോദ്യങ്ങൾക്ക് ആലിയ പറഞ്ഞ മണ്ടത്തരങ്ങളായിരുന്നു കാരണം. രൺബീർ കപൂർ കുടുംബത്തിലെ സുന്ദരക്കുട്ടപ്പൻ എന്നതിനപ്പുറം ഒന്നുമില്ലെന്നായിരുന്നു നിരവധിപേർ വിമർശിച്ചത്. എന്തായാലും എല്ലാറ്റിനുമപ്പുറം ഇരുവരും മികച്ച സിനിമകളിലൂടെ പേരെടുത്തു. റാസിയും ഉഡ്ത പഞ്ചാബും ​ഗല്ലിബോയിയും ഗംഗുബായിയും ഹൈവേയും ടു സ്റ്റേറ്റ്സും എല്ലാം ആലിയ മികച്ച അഭിനേത്രിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. രൺബീറും ബോളിവുഡിൽ ഏത് കഥാപാത്രവും കൈകാര്യം ചെയ്യാൻ കെൽപ്പുള്ള നായകനായി മാറി.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X