ഷാഹിദ്-ആലിയ ഭട്ട്-രണ്‍ബീര്‍ ഇനി ഒന്നിച്ച്
ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ന്യൂ ജനറേഷന്‍ താരങ്ങള്‍ ആയ ഷാഹിദ് കപൂറിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കൂടെ അഭിനയിക്കാന്‍ ഒരുങ്ങുന്നു. വികാസ് ബാലയും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് ഒരുക്കുന്ന പുതിയ ബോളിവുഡ് ചിത്രം ആണ് ആരംഭിക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ പേര് വെളുപ്പെടുത്തിയിട്ടില്ല.
സുശാന്ത് സിങ് രജപുട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനു ശേഷം ആണ്ആലിയ ഭട്ട് പുതിയ ചിത്രത്തിന് ഒരുങ്ങുന്നത്. നായകന്‍ ഹോമി അഡ്ജാനിയ ആയിരുന്നു കഴിഞ്ഞ ചിത്രത്തിലെ നായകന്‍. അയന്‍ മുഖര്‍ജിയുടെ യേ ജവാനി ഹെ ദീവാനി എന്ന ചിത്രത്തില്‍ മുന്‍പ് രണ്‍ബീര്‍ കപൂര്‍ അഭിനയിച്ചിട്ടുണ്ട്. ആ സുഹൃത്ത് ബന്ധം ഒന്നു കൂടി ഉറപ്പിക്കാന്‍ ഒരുങ്ങുക ആണ് പുതിയ ചിത്രത്തിലൂടെ.

2014ല്‍ മൂന്നു ചിത്രങ്ങള്‍ അഭിനയിച്ചതിനു ശേഷം ആണ് ആലിയ ഭട്ട് പുതിയ ചിത്രത്തിനായി ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂറിന്റെ കൂടെ അഭിനയിക്കാന്‍ ആലിയ ഭട്ടിന് ഏറെ സന്തോഷം നിറഞ്ഞ കാര്യം ആണ്. വികാസ് ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഷാന്താര്‍ എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ നായിക ആയി ആലിയ ഭട്ട്
അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
രണ്ട് സംവിധായകരുടെ ചിത്രത്തിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ഷാഹിദും രണ്‍ബീറും തന്റെ സുഹൃത്താണ് എന്നും ഇവര്‍ എല്ലാവരും ഒരുമിക്കുന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷം ഉണ്ടന്നും ആലിയ ഭട്ട് പറഞ്ഞു. ഷാഹിദ് കപൂറിന്റെ കൂടെ ഉള്ള അഭിനയം താന്‍ ആസ്വദിച്ചിരുന്നു എന്നും ആലിയ ഭട്ട്
പറഞ്ഞു.


Click it and Unblock the Notifications











