For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നേരത്തെ വിവാഹം കഴിക്കുമെന്ന് കരുതിയില്ല, എല്ലാം അങ്ങനെ സംഭവിച്ചു'; ആലിയ ഭട്ട്

  |

  ബോളിവുഡിൽ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായതും ഇരുവരും മാതാപിതാക്കളാവാൻ പോവുന്നതും വലിയ ചർച്ചാ വിഷയമായി തുടരുകയാണ്. ഈ വർഷം ഏപ്രിലിൽ ആയിരുന്നു രൺ‌ബീറും ആലിയയും വിവാഹിതരായത്. പിന്നാലെ താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ആലിയ ആരാധകരെ അറിയിച്ചു. ​കരിയറിന്റെ തിരക്കു പിടിച്ച സമയത്തായിരുന്നു ആലിയ ​വിവാഹം കഴിക്കുന്നതും ​ഗർഭിണിയായതും. ​

  ഗം​ഗുഭായ് കത്തെവാടി എന്ന സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുകയായിരുന്നു നടി. ഹോളിവുഡിലേക്കുള്ള ആദ്യ ചുവടുവെപ്പായ ഹേർട്ട് ഓഫ് സ്റ്റോൺ എന്ന സിനിമയുടെ ചിത്രീകരണവും നടന്നു വരികയായിരുന്നു. ആലിയയുടെ കരിയറിന്റെ അവസാനമായി എന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.

  എന്നാൽ ഇതൊന്നും തന്റെ കരിയറിനെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു ആലിയ പറഞ്ഞത്. ​​ഗർഭിണിയായിരിക്കെ ഹോളിവുഡ് സിനിമയുടെ ഷൂട്ടിം​ഗ് നടി പൂർത്തിയാക്കി. ഡാർലിം​ഗ്സ് എന്ന സിനിമയുടെ പ്രൊമോഷണൽ തിരക്കുകളിലേക്കും നടി കടന്നു. ​ഗർഭിണിയാവുന്നതും അമ്മയാവുന്നതും വ്യക്തിജീവിതത്തിലെ കാര്യമാണെന്നും അതിന് തന്റെ കരിയറുമായി ബന്ധമില്ലെന്നുമായിരുന്നു ആലിയ പറഞ്ഞത്.

  Also Read: ബിഗ് ബോസ് തെലുങ്ക് സീസൺ 6 ന് വാങ്ങുന്ന പ്രതിഫലം കൂട്ടി നാഗാർജുന; താരത്തിന് ലഭിക്കുന്ന പുതിയ പ്രതിഫലം ഇത്ര!

  ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടന്നതിനെ പറ്റി സംസാരിക്കുകയാണ് ആലിയ. ഇത്ര നേരത്തെ താൻ വിവാഹം കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആലിയ പറയുന്നു. വിവാഹത്തെ പറ്റി സംസാരിക്കാത്ത ആളായിരുന്നു ഞാൻ. വളരെ വൈകിയേ വിവാഹം ഉണ്ടാവൂ എന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രണയത്തിലായതോടെ എല്ലാം മാറി മറിഞ്ഞു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്ന ആ​ഗ്രഹമായി. രൺബീറിനൊപ്പം അത് സ്വാഭാവികമായി സംഭവിച്ചെന്നും ആലിയ പറഞ്ഞു.

  Also Read: നടി അമീഷ പട്ടേലുമായി പ്രണയത്തിലായിരുന്നോ? പരസ്യമായി ഷാരൂഖ് ഖാനെ പരിഹസിച്ച് സണ്ണി ഡിയോള്‍

  രൺബീറിനോട് മുമ്പേ തനിക്ക് ക്രഷ് ഉണ്ടായിരുന്നു. എന്നാൽ രൺബീറിന്റെ പിന്നാലെ നടന്ന ആളല്ലെന്നും ഒരു ഫാൻ ​ഗേൾ മാത്രമായിരുന്നെന്നും ആലിയ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയയും വിവാഹിതരായത്. ‌കരിയറിൽ രണ്ട് പേർക്കും തുടരെ റിലീസുകളാണ്. ഷംസേരയാണ് രൺബീറിന്റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ബി​ഗ് ബജറ്റ് ചിത്രം ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ആലിയ ഭട്ടിനൊപ്പം എത്തുന്ന ബ്രഹ്മാസ്ത്രയാണ് രൺബീറിന്റെ പുറത്തിറങ്ങാനുള്ള സിനിമ.

  Also Read: 'സിനിമയിൽ നിരവധി ഇന്റിമേറ്റ് സീനുകൾ, സൽമാനോട് പറയാൻ ഭയപ്പെട്ടു'; തുറന്ന് പറഞ്ഞ് സറീൻ ഖാൻ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആലിയയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച സമയത്താണുള്ളത്. ​ഗം​ഗുഭായ് കത്തെവാടി, ഡാർലിം​ഗ്സ് എന്നീ രണ്ട് സിനിമകളിലാണ് തുടർച്ചയായി ആലിയ തിളങ്ങിയത്. വാണിജ്യ വിജയമായ രണ്ട് സിനിമകളിലും ആലിയയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോക്കി ഓർ റാണി കീ പ്രേം കഹാനിയാണ് ആലിയയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സിനിമ. രൺവീർ സിം​ഗാണ് ചിത്രത്തിലെ നായകൻ. ഒരിടവേളയ്ക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന സിനിമയുമാണിത്.

  Read more about: alia bhatt ranbir kapoor
  English summary
  alia bhatt on her marriage with ranbir kapoor; says never planned to get marry early
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X