»   » ആ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് അലിയ ഭട്ട് പറയുന്നു

ആ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് അലിയ ഭട്ട് പറയുന്നു

Written By:
Subscribe to Filmibeat Malayalam

മുന്‍നിര താരങ്ങളെ എല്ലാം പിന്തള്ളി അലിയ ഭട്ട് മുന്നേറുകയാണ്. ഏത് വേഷവും ഏറ്റെടുത്ത് തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിയ്ക്കും എന്ന് ഒരിക്കല്‍ കൂടെ അലിയ തെളിയിച്ചു. അതിന്റെ ദൃഷ്ടാന്തമാണ് ഉഡ്ത പഞ്ചാബ് എന്ന ചിത്രം.

ഇന്ത്യന്‍ പ്രസിഡന്റ് ആരാണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൂടാവുന്ന ആലിയ; വീഡിയോ വൈറലാകുന്നു

അലിയ ഭട്ടിന്റെ കഴിവിനെയും ധൈര്യത്തെയും പ്രശംസിയ്ക്കുകയാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം. ചിത്രത്തിലെ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ചും അശ്ലീല സംഭാഷണങ്ങള്‍ ഉപയോഗിച്ചതിനെ കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരികവെ അലിയ പറയുകയുണ്ടായി.

ആ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് അലിയ ഭട്ട് പറയുന്നു

ആദ്യം എനിക്കൊരു പേടി ഉണ്ടായിരുന്നു. ഞാനൊരിക്കലും കേള്‍ക്കാത്തതും പറയാത്തതുമായ സംഭാഷണങ്ങളായിരുന്നു അത്. പലതവണ പറഞ്ഞു നോക്കി പരിശീലിച്ച ശേഷമാണ് ഷോട്ടിന് തയ്യാറായത്.

ആ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് അലിയ ഭട്ട് പറയുന്നു

എന്തൊക്കെ പറഞ്ഞാലും ഞാനൊരു അഭിനേത്രിയാണ്. ആ രംഗം സിനിമയ്ക്ക് വേണ്ടിയാണ്, യഥാര്‍ത്ഥ ജീവിതത്തിലല്ല എന്ന തിരിച്ചറിവായിരുന്നു ആദ്യം വേണ്ടത്. തീര്‍ച്ചയായും ജനങ്ങളോട് ഇത്രയും അടുത്ത് നില്‍ക്കുമ്പോള്‍ ഒരു മടിയും പേടിയുമുണ്ടാവും. അപ്പോള്‍ ഒന്ന് സ്വയം നുള്ളിനോവിച്ച് യാഥാസ്ഥിതിയിലേക്ക് ഇറങ്ങി വന്ന് അഭിനയിക്കുക- അലിയ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞു.

ആ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് അലിയ ഭട്ട് പറയുന്നു

ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലുമാണ് അലിയ ഭട്ട് എത്തിയിരിയ്ക്കുന്നത്. ഏത് വേഷവും ധൈര്യത്തോടെ ഏറ്റെടുക്കുന്ന അലിയ ഭട്ടിനെ പ്രശംസിയ്ക്കുകയാണ് സിനിമാ ലോകം ഒന്നടങ്കം

ആ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് അലിയ ഭട്ട് പറയുന്നു

വെറും ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം ചെയ്ത് മുന്നിലെത്താനല്ല 23കാരിയായ അലിയ ഭട്ട് ശ്രമിയ്ക്കുന്നത്. അലിയ സിനിമാ ലോകത്തിന് കിട്ടിയ സമ്മാനമാണെന്നും അഭിനയിക്കാന്‍ വേണ്ടി ജനിച്ചവളാണെന്നും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞിരുന്നു.

English summary
Here's How Alia Bhatt Shot Rape Scenes & Learnt Abusive Dialogues For Udta Punjab!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X