'രണ്‍ബീറുമായി ദീപിക സംസാരിച്ചാല്‍ എനിക്കെന്ത്? അവള്‍ എന്റെ ക്രേസി ഫ്രണ്ട്'; തുറന്നു പറഞ്ഞ് ആലിയ ഭട്ട്
ബോളിവുഡ് താരസുന്ദരികളായ ദീപിക പദുക്കോണും ആലിയ ഭട്ടും ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ്. ആലിയയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകിയായിരുന്നു ദീപിക. അതുകൊണ്ടു തന്നെ, ആലിയ-ദീപിക സൗഹൃദം പലപ്പോഴും അഭിമുഖങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.
കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ ഏഴാം സീസണിലെത്തിയ ആലിയ ഭട്ട് ദീപികയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രണ്‍ബീറിന്റെ മുന്‍ കാമുകിമാരായ കത്രീന കൈഫ്, ദീപിക പദുക്കോണ്‍ എന്നിവരുമായി തനിക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്ന് ആലിയ പറയുന്നു.
മാത്രമല്ല അവരുടെ ഭര്‍ത്താക്കന്മാരുമായും തനിക്ക് നല്ല ബന്ധമാണെന്ന് ആലിയ തുറന്നുപറഞ്ഞത് അവതാരകനായ കരണ്‍ ജോഹറിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു. എന്നിരുന്നാലും ഈ സീസണിലെ ആദ്യ ദിനത്തില്‍ രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടുമാണ് ഒന്നിച്ചെത്തിയത്.

മുന്‍പ് കോഫി വിത്ത് കരണിന്റെ ആറാം സീസണില്‍ ദീപികയും ആലിയയും അതിഥികളായി എത്തിയിരുന്നു. വേര്‍പിരിഞ്ഞെങ്കിലും രണ്‍ബീറുമായുള്ള ബന്ധത്തിനെ താന്‍ എത്രത്തോളം വിലമതിക്കുന്നുവെന്ന് ദീപിക ഇടയ്ക്ക് ഷോയില്‍ വെച്ച് തുറന്നു പറഞ്ഞിരുന്നു.
ഞങ്ങളുടെ ബന്ധം മെച്ചപ്പെട്ടിട്ടേ ഉള്ളൂ. ഇന്ന് ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തിനാണ് ഞാന്‍ ഏറ്റവും വില മതിക്കുന്നത്. ഇതിലും മികച്ചതായിരിക്കാന്‍ കഴിയില്ല ഒരു സൗഹൃദത്തിനും എന്നാണ് ദീപിക പറഞ്ഞത്.
ദീപികയും രണ്‍ബീറും പരസ്പരം കാണുമ്പോഴും സംസാരിക്കുമ്പോഴും ആലിയയ്ക്ക് വിഷമം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ആലിയയോട് കരണിന്റെ ചോദ്യം. ' ഞാന്‍ അത്തരം കാര്യങ്ങളില്‍ മുറുകെ പിടിയ്ക്കുന്നില്ല, വിഷമിക്കേണ്ടതായി ഒന്നുമില്ല, ഒരു അസ്വാഭാവിക സംഭാഷണമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചില അസ്വസ്ഥതകള്‍ ഉളവാക്കും.
അത് അങ്ങനെയാണ്, അതില്‍ വിഷമിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. സമാധാനത്തിലും സംതൃപ്തിയിലുമാണ്.' എന്നായിരുന്നു ആലിയയുടെ മറുപടി.

ഒരു കോള്‍ഡ് പ്ലേ കണ്‍സേര്‍ട്ടില്‍ പങ്കെടുത്തപ്പോഴാണ് ആലിയയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിഞ്ഞതെന്നും ദീപിക പറഞ്ഞു.' രണ്ടു വര്‍ഷം മുമ്പ് ഐഐഎഫ്എയിലാണ് ഇത് ആരംഭിച്ചത്. ഞങ്ങള്‍ ഒരു കണ്‍സേര്‍ട്ട് കാണാന്‍ പോയി, അപ്പോഴാണ് ഞങ്ങള്‍ ഒരുമിച്ചു കൂടുതല്‍ സമയം ചിലവഴിച്ചത്. അതൊട്ടും പ്ലാന്‍ ചെയ്ത ഒരു മീറ്റിങ്ങായിരുന്നില്ല. പക്ഷെ, ഞങ്ങള്‍ ശരിക്കും കണക്ട് ചെയ്തത് ആ രാത്രിയാണ്.'
കണ്‍സേര്‍ട്ടിനിടെ സ്ത്രീകളുടെ ശുചിമുറിയ്ക്ക് പുറത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നതിനാല്‍ ഇരുവരും ഒന്നിച്ച് പുരുഷന്മാരുടെ വാഷ് റൂമില്‍ പോയ ഒരനുഭവവും ദീപിക വിവരിച്ചു. ഞങ്ങള്‍ അത്തരത്തിലുള്ള നിരവധി കിറുക്കുകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നായിരുന്നു ദീപികയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് ആലിയ പറഞ്ഞത്.

ദീപികയുടെ വ്യക്തിത്വത്തിന് മറ്റൊരു വശം താന്‍ കണ്ടെത്തിയതും അന്നാണെന്ന് ആലിയ പറഞ്ഞു.' ആ രാത്രി എനിക്ക് ഒരു വെളിപാടായിരുന്നു. കാരണം ദീപികയെ ഞാന്‍ എപ്പോഴും വളരെ സമചിത്തതയോടെയും ഒതുക്കത്തോടെയുമാണ് കണ്ടത്. എന്നാല്‍ ആ ദിവസം ദീപിക ക്രേസിയായിരുന്നു. ആകെ പൊട്ടിത്തെറിച്ച്. ' ചിരിയോടെ ആലിയ പറയുന്നു.
ദീപികയോടും കത്രീന കൈഫിനോടും തനിക്കുള്ള ബന്ധം വിശദീകരിച്ചുകൊണ്ട് ആലിയ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു.' ഞാനും കത്രീനയും ജിമ്മില്‍ വെച്ച് കാണാറുള്ളതുകൊണ്ട് ധാരാളം സമയം ഒന്നിച്ച് ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ ദീപികയും ഞാനും തമ്മിലുള്ള ബന്ധം എപ്പോഴും വളരെ ഊഷ്മളമായിരുന്നു.

ഒരു രാത്രി ഞാനും ദീപികയുമായി ഒന്നിച്ചിരുന്നാല്‍ എന്റെ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കും, അതോടെ ഞാന്‍ ഓക്കെയാകും. ഞങ്ങള്‍ എല്ലാ ദിവസവും സംസാരിക്കാറില്ല, ആ അര്‍ത്ഥത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളല്ല, എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് ഹാങ് ഔട്ട് ചെയ്യുമ്പോഴെല്ലാം ഞങ്ങള്‍ക്കിടയില്‍ ഒരു കംഫര്‍ട്ട് ലെവലുണ്ട്.' ആലിയ ഭട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 14-ന് വിവാഹിതരായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാന്‍ പോകുന്നതിന്റെ വലിയ സന്തോഷത്തിലാണ്.


Click it and Unblock the Notifications