മകളെ ചൊല്ലി ഞാനും രണ്‍ബീറും തമ്മില്‍ വഴക്ക് കൂടി! ഒടുവില്‍ മകള്‍ ആദ്യമായി വിളിച്ചതെന്താണെന്ന് പറഞ്ഞ് ആലിയ
ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സെന്ന് അറിയപ്പെടുന്ന ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഇപ്പോള്‍ ക്യൂട്ട് പാരന്റ്‌സ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. മകള്‍ രാഹയുടെ കൂടെയുള്ള ദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. രണ്ടാം വയസിലേക്ക് കടക്കുന്ന മകളെ വല്ലപ്പോഴുമേ പുറംലോകം കാണാറുള്ളു.
എന്നാല്‍ മകളുടെ പേരില്‍ താനും ഭര്‍ത്താവും തമ്മില്‍ വഴക്ക് കൂടേണ്ടതായി വന്നിട്ടുണ്ടെന്ന് പറയുകയാണ് ആലിയയിപ്പോള്‍. പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മാതാപിതാക്കളായതിന് ശേഷം താനും രണ്‍ബീറും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവേണ്ടി വന്ന വിഷയത്തെ കുറിച്ച് ആലിയ സംസാരിച്ചത്.

2022 ഏപ്രിലിലാണ് ആലിയയും രണ്‍ബീറും വിവാഹിതരാവുന്നത്. തൊട്ടടുത്ത മാസം ആലിയ ഗര്‍ഭിണിയാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. 2022 നവംബര്‍ 6 നാണ് താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഈ നവംബറില്‍ കുഞ്ഞിന് രണ്ട് വയസ്സ് തികയും. ഒന്നാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു രാഹയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. പിന്നീട് പലപ്പോഴായി മാതാപിതാക്കള്‍ക്കൊപ്പം താരപുത്രി ക്യാമറയ്ക്ക് മുന്നിലെത്തി.
അതേ സമയം മമ്മ എന്നോ പപ്പ എന്നോ മകള്‍ ആരെയാണ് ആദ്യം വിളിക്കുക എന്നതിന്റെ പേരില്‍ തങ്ങള്‍ തമ്മിലൊരു തര്‍ക്കം ഉണ്ടായിരുന്നതായിട്ടാണ് നടി പറയുന്നത്. 'അവള്‍ ആദ്യം അമ്മ എന്ന് പറയണോ അതോ ആദ്യം പപ്പ എന്ന് പറയണോ എന്നതിനെ കുറിച്ച് വീട്ടില്‍ വഴക്കുണ്ടായിരുന്നു. അമ്മേ, അമ്മേ എന്ന് വിളിക്കാന്‍ ഞാന്‍ പറയുമ്പോള്‍ പപ്പ, പപ്പ എന്ന് വിളിക്കാന്‍ രണ്‍വീറും പറഞ്ഞ് പഠിപ്പിച്ചോണ്ടിരുന്നു.
ഒടുവില്‍ അവള്‍ ആദ്യമായി അമ്മേ എന്നാണ് വിളിച്ചത്. ആ സമയത്ത് ഞാനും അവളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഉടന്‍ തന്നെ എന്റെ ഫോണ്‍ എടുത്തിട്ട് 'നീ എന്താണ് പറഞ്ഞത്, അത് വീണ്ടും പറയാമോന്ന്' ചോദിച്ചു. അതൊരു തെളിവായി കാണിക്കാന്‍ വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നും ആലിയ വെളിപ്പെടുത്തുന്നു.
മകള്‍ ആദ്യം അമ്മ എന്ന് വിളിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നി. ഞങ്ങള്‍ക്ക് ആ നിമിഷം വലിയ സന്തോഷത്തിന്റേതായിരുന്നു. ഇന്നും ആ നിമിഷം ഞാന്‍ വളരെ വ്യക്തമായി തന്നെ ഓര്‍ക്കുന്നുണ്ട്. മാത്രമല്ല അത് വീഡിയോയായിട്ടും ഉണ്ട്.
അതേ സമയം മകളുടെ ജനനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമെന്നും ആലിയ പറഞ്ഞു. 'എല്ലാ കാലത്തും മകളുടെ ജനനം തന്നെയായിരിക്കും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. എന്ത് സംഭവിച്ചാലും ജീവിതത്തില്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതും ഞങ്ങളുടെ മകള്‍ ജനിച്ച ദിവസമാണ്. ശരിക്കും ആ ദിവസം ഞാന്‍ വിജയിച്ചു.

അവളുടെ ശബ്ദം കേട്ടപ്പോള്‍, ഞാന്‍ ദൈവത്തെ കണ്ടുമുട്ടിയത് പോലെയാണ് എനിക്ക് തോന്നിയത്. അവളെ എന്റെ ദേഹത്തേക്ക് വെച്ച് തന്ന നിമിഷത്തില്‍ ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹത്തിന്റെ ഒരു അണക്കെട്ട് തുറന്നത് പോലെയാണ് തോന്നിയത്. ആ ദിവസം ഒരിക്കലും മറക്കില്ലെന്നും ആലിയ കൂട്ടിച്ചേര്‍ത്തു...
അതുപോലെ മകള്‍ ആദ്യമായി വയറിനുള്ളില്‍ നിന്നും ചവിട്ടിയ ദിവസവും താന്‍ മറക്കില്ലെന്ന് നടി പറയുന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ പോലും സാധിച്ചില്ല. കാരണം വീണ്ടുമൊരു ചവിട്ട് കൂടി വരുമോന്ന് നോക്കി ഇരുന്നു. ശരിക്കും അത് കാത്തിരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അനങ്ങാതെ ഇരിക്കും. അത്രത്തോളം ആകാംഷയിലായിരുന്നു താന്‍. മാത്രമല്ല അന്ന് മുതലാണ് താന്‍ ഒറ്റയ്ക്ക് അല്ലെന്നും കൂടെ ഒരാള്‍ ഉണ്ടെന്ന തോന്നലുണ്ടായതെന്നും നടി പറയുന്നു.
വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായിട്ട് മൂന്ന് വര്‍ഷമായി. 2022 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പിന്നീട് ജീവിതത്തിലുണ്ടായ സന്തോഷങ്ങളെല്ലാം ദമ്പതിമാര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.


Click it and Unblock the Notifications











