കുഞ്ഞ് വന്നതോടെ ഞങ്ങളുടെ ഉറക്കം പോലും കുറഞ്ഞു! കുടുംബരഹസ്യം പരസ്യമായി പറഞ്ഞ് നടി ആലിയ ഭട്ട്
ബോളിവുഡിലെ ഏറ്റവും ക്യൂട്ട് കപ്പിള്‍സാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന് പിന്നാലെ ആലിയ ഗര്‍ഭിണിയുമായി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഇരുവരും മാതാപിതാക്കളായത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആലിയ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. റാഹ എന്ന് പേരിട്ടിരിക്കുന്ന മകളെ കുറിച്ച് ദമ്പതിമാര്‍ കൂടുതലായി വെളിപ്പെടുത്തലുകളൊന്നും നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ മകള്‍ വന്നതിന് ശേഷമാണ് ജീവിതം ഒന്നാകെ മാറിയതെന്ന് പറയുകയാണ് ആലിയ. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയായിരുന്നു നടി.

മകളുടെ വരവോട് കൂടി തന്റെ ജീവിതം പൂര്‍ണമായും മാറിയെന്നാണ് ആലിയ പറയുന്നത്. വിവാഹത്തിന് ശേഷം ശരിക്കും മാറ്റങ്ങള്‍ വന്നതും ഇപ്പോഴാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ പെട്ടെന്ന് ഒത്തുചേര്‍ന്ന രീതിയില്‍ ഒരുപാട് പുതുമകള്‍ ഉണ്ടായിരുന്നു. നേരത്തെ എല്ലാവരും തമ്മില്‍ സ്‌നേഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ വിവാഹിതരായി എന്നത് കൊണ്ട് ഒറ്റ രാത്രി കൊണ്ട് കാര്യങ്ങളിലൊന്നും മാറ്റമുണ്ടായില്ല. പക്ഷേ മകളുടെ വരവിന് ശേഷം അങ്ങനെയായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആലിയയും രണ്‍ബീറും മകള്‍ റാഹയെ വരവേറ്റത്. ജോലിയും രക്ഷാകര്‍തൃത്വവും കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയാണ് ആലിയ നല്‍കിയത്. 'ജോലി ചെയ്യുന്ന രണ്ട് മാതാപിതാക്കളെന്ന നിലയില്‍ ഇത് എങ്ങനെ കൈകാര്യം ചെയ്ത് പോകുന്നു എന്നതായിരുന്നു ചോദ്യം.
'അങ്ങനൊരു പ്രിവിലേജില്‍ സത്യമുണ്ട്, അത് ഞാന്‍ അംഗീകരിക്കണം. ഞാന്‍ ഇല്ലാത്ത സാഹചര്യത്തിലും പ്രൊഫഷണല്‍ ലൈഫിലും വ്യക്തി ജീവിതത്തിലും എനിക്ക് ആശ്വാസം കിട്ടാറുണ്ട്. എല്ലാവരുടെയും മുന്‍ഗണന ശരിയായിരിക്കണമെന്നില്ല. എന്നിരുന്നാലും ഞങ്ങളുടെ മുന്‍ഗണന എപ്പോഴും മകള്‍ രാഹയായിരിക്കും. എന്ന് കരുതി ജോലി വേണ്ടന്നല്ല.
ഞങ്ങളുടെ ജോലി ഞങ്ങളുടെ തന്നെ ഒരു വലിയ ഭാഗമാണ്, എന്റെ ആ ഭാഗം നഷ്ടപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതെനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നെങ്കിലും അവള്‍ക്ക് പ്രായമാകുമ്പോള്‍, അവളുടെ മാതാപിതാക്കളുടെ ഈ തീരുമാനത്തെ അവള്‍ ബഹുമാനിക്കുമെന്ന കാര്യം ഉറപ്പാണെന്ന്', ആലിയ പറയുന്നു.
ഭര്‍ത്താവ് രണ്‍ബീറും താനും തങ്ങളുടെ ഷെഡ്യൂളുകള്‍ പരസ്പരം ബന്ധിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളില്‍ ഒരാള്‍ എപ്പോഴും അവളുടെ കൂടെയുണ്ട്. ഞാന്‍ ജിഗ്ര എന്ന സിനിമ ഏറ്റെടുത്തപ്പോള്‍, അടുത്ത രണ്ട് മാസത്തേക്കുള്ള തന്റെ ഷെഡ്യൂള്‍ രണ്‍ബീര്‍ ക്ലിയര്‍ ചെയ്തു. ശേഷം മകളുടെ കൂടെ തന്നെ ഇരുന്നു. അങ്ങനെ പരസപര ധാരണയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ആലിയ പറയുന്നു.

മാത്രമല്ല രാത്രിയില്‍ ഉറക്കം പോലുമില്ലാത്ത അവസ്ഥയാണിപ്പോഴെന്നും നടി സൂചിപ്പിച്ചു. താന്‍ ജിഗ്ര എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഞ്ച് മണിക്കൂറേ ഉറങ്ങാന്‍ സാധിച്ചിരുന്നുള്ളു. ബാക്കിയുള്ള സമയം മകളുടെ കൂടെയിരിക്കുന്നതിന് വേണ്ടി മാറ്റി വെക്കുകയായിരുന്നു.
പിന്നെ മകളെ കാത്ത് മുത്തച്ഛനും മുത്തശ്ശിയുമൊക്കെ കാത്തിരിക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. നിങ്ങള്‍ രണ്ട് പേരും എവിടെയെങ്കിലും ഒരു ടൂര്‍ പോയിക്കോ, എന്നിട്ട് കുഞ്ഞിനെ അവര്‍ക്ക് കൊടുക്കാനാണ് പറയുന്നത്. അവളുടെ കാര്യം നോക്കാന്‍ ഞങ്ങളുടെ മാതാപിതാക്കള്‍ കൂടെയുണ്ടെന്നുള്ളതാണ് മറ്റൊരു തരത്തില്‍ അനുഗ്രഹമെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
അതേ സമയം മകളുടെ ഒന്നാം ജന്മദിനം ആഘോഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുന്നോടിയായി പുറംലോകത്തിന് മകളുടെ മുഖം കാണിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇതുവരെയും താരപുത്രിയുടെ മുഖം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും മറച്ച് പിടിക്കുകയാണ് താരദമ്പതിമാര്‍ ചെയ്തിട്ടുള്ളത്.
കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയാണ് ആലിയയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications











