ആരാധകർ കാത്തിരുന്ന ആ താര വിവാഹം 2020? വിവാഹത്തിന് തയ്യാറെടുത്ത് താര സുന്ദരി...
ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നടി ആലിയ ഭട്ടിന്റേയും നടൻ രൺബീർ കപൂറിന്റേയും. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായതു കൊണ്ട് തന്നെ ഇവരുടെ വിവാഹം കാണാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. താരങ്ങളുടെ എല്ലാ അഭിമുഖങ്ങളിലും വിവാഹത്തെ കുറിച്ചുള്ള ചോദ്യം സ്ഥിരമാണ്.

ഇപ്പോഴിത ഒരു ബോളിവുഡിൽ നിന്ന് ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. അടുത്ത വർഷം(2020) താരങ്ങളുടെ വിവാഹം കാണുമെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ വസ്ത്രം ഡിസൈൻ ചെയ്യാൻ ആലിയ ഓഡർ കൊടുത്തുവത്രേ. സബ്യാസാചി മുഖർജിയാണ് വിവാഹ വസ്ത്രം ഡിസൈൻ ചെയ്യുന്നത്. ഒരു ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നടി സോനം കപൂറിന്റെ വിവാഹത്തിന് ശേഷമാണ് ആലിയ രൺബീർ പ്രണയം പുറം ലോകമറിഞ്ഞത്. വിവാഹ സൽക്കാരത്തിന് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. തുടർന്ന് ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകർ താര വിവാഹത്തിനായി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











