ബൾഗേറിയയിൽ അടിച്ച് പൊളിച്ച് ആലിയയും രൺബീറും!! ഷൂട്ടിങ്ങിനിടെ താരങ്ങൾ ചെയ്തത്, ചിത്രം കാണൂ
ൺബീറും മാത്രമല്ല ചിത്രത്തിലെ അണിയറ പ്രവർത്തകരും ഇവരോടൊപ്പമുണ്ട്.
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ച വിഷയം ആലിയ ഭട്ടും രൺബീർ കപൂറുമാണ്. ഇവരുടെ പ്രണയം ബോളിവുഡ് ആഘോഷിക്കുകയാണ്. താരങ്ങളിടെ ഓരോ ചലനും പാപ്പരാസി കണ്ണുകളുടെ നിരീക്ഷണത്തിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആലിയയുടേയും രൺബീറിന്റേയും ബൾഗേറിയയിലെ ചിത്രങ്ങളാണ്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരങ്ങൾ ഇപ്പോൾ ബാൾഗേറിയയിലാണ്.

ഷൂട്ടിങ് തിരക്കുകൾക്കിടയിലും താരങ്ങൾ നഗരങ്ങൾ കാണാനും ചുറ്റിക്കറങ്ങാനും മറക്കുന്നില്ല. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആലിയയും രൺബീറും മാത്രമല്ല ചിത്രത്തിലെ അണിയറ പ്രവർത്തകരും ഇവരോടൊപ്പമുണ്ട്. താരങ്ങളുടെ ബൾഗേറിയയിലെ പുതിയ വിശേഷങ്ങൾ വായിക്കാം


Click it and Unblock the Notifications











