Just In
- 5 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 5 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 6 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 6 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി ആലിയ ഭട്ടും രണ്‍ബീറും വിവാഹിതരാവുന്നു? വിവാഹം വിദേശത്തല്ല, കാശ്മീരിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ്, പ്രിയങ്ക ചോപ്ര-നിക്ക് ജോന്‍സ് എന്നിവരുടെ വിവാഹത്തിന് ശേഷം ബോളിവുഡ് കാത്തിരിക്കുന്നത് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തിനാണ്. ഏറെ കാലമായി പ്രണയത്തിലായിരിക്കുന്ന താരങ്ങളുടെ വിവാഹ വാര്‍ത്ത പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ സമാനമായ റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്.
ഒന്നിച്ചുള്ള വിദേശ യാത്രയും പൊതു പരിപാടികളില്‍ വരുന്നതുമെല്ലാം പാപ്പരാസികള്‍ ഏറ്റെടുത്തിരുന്നു. ഇതോടെ താന്‍ ആലിയയുമായി പ്രണയത്തിലാണെന്ന് നേരത്തെ മുതല്‍ പല അഭിമുഖങ്ങളിലും രണ്‍ബീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹം ഉടനെ ഉണ്ടാവുമെന്നും ഇന്ത്യയില്‍ തന്നെയായിരിക്കുമെന്നുള്ള സൂചനകള്‍ ലഭിച്ചിരിക്കുകയാണ്.

സിദ്ധാര്‍ഥ് മല്ഹോത്രയുമായിട്ടുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു ആലിയ രണ്‍ബീറിനോട് അടുക്കുന്നത്. രണ്‍ബീറിന് കത്രീന കൈഫുമായിട്ടും റിലേഷന്‍ ഉണ്ടായിരുന്നു. 2017 ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സമയത്ത് ആലിയ രണ്‍ബീറിന്റെ കുടുംബവുമായി വളരെ അടുത്തിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹം തീരുമാനിച്ചിരിക്കുകയാണെന്നും വൈകാതെ ഉണ്ടാവുമെന്നുമാണ് ഇപ്പോള്‍ അറിയുന്നത്.

അടുത്ത വര്‍ഷത്തോട് കൂടി ഒന്നായി ജീവിക്കാനാണ് താരങ്ങളുടെ പദ്ധതി. നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ വിവാഹം ഉണ്ടാവുമെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍. കാശ്മീരില്‍ നിന്നുമായിരിക്കും ഇരുവരുടെ വിവാഹം നടക്കുകയെന്നണ് അറിയുന്നത്. ആലിയ നായികയായി അഭിനയിച്ച റാസി എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞത്.

2017 ല്‍ കാശ്മീരില്‍ നിന്നുമായിരുന്നു റാസിയുടെ ചിത്രീകരണം നടത്തിയത്. ഇവിടെ എത്തിയപ്പോഴാണ് താരങ്ങള്‍ പ്രണയത്തിലായതെന്നും അതാണ് വിവാഹം കാശ്മീരിലാക്കാന് തീരുമാനിച്ചതെന്നുമാണ് മുംബൈ മിറര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ അയന് മുഖര്‍ജി സംവിധാനം ചെയ്ത് ബ്രഹ്മാഷ്ട്ര എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഇരുവരും. അതിന് ശേഷമായിരിക്കും വിവാഹം.

അധികം വൈകാതെ മോതിരം കൈമാറല്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. അടുത്തിടെ എയര്‍പോര്‍ട്ടില്‍ നിന്നും വിവാഹം ഉടനെ ഉണ്ടാവുമോ എന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ അതിനുള്ള സൂചന ആലിയ നല്‍കിയിരുന്നു. ഇതാണ് വിവാഹനിശ്ചയം ഉടനെ ഉണ്ടാവുമെന്ന നിഗമനത്തിലെത്താന്‍ കാരാണം. ഇത് മാത്രമല്ല നടി ദീപിക പദുക്കോണും ആലിയ അടുത്ത വിവാഹിതയാവുമെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. താരങ്ങളെല്ലാം ഒന്നിച്ച് പങ്കെടുത്തൊരു ഷോ യിലായിരുന്നു ദീപികയുടെ വായില്‍ നിന്നും അറിയാതെ ഇക്കാര്യം പുറത്ത് വന്നത്. ഉടനെ ഇക്കാര്യം ഇവിടെ പറയുന്നതെന്തിനാണെന്ന് ചോദിച്ച് ആലിയ തടഞ്ഞിരുന്നു.