മേക്കപ്പില്ലാതെ ഇത്രയും സുന്ദരിയോ! കെനിയയിൽ അവധി ആഘോഷിച്ച് ആലിയയും രൺബീറും...
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികാളാണ് രൺബീർ കപൂറും ആലിയ ഭട്ടു. സിനിമ തിരക്കുകൾക്ക് ചെറിയ ഇടവേള എടുത്ത് താരങ്ങൾ അവധി ആഘോഷിക്കുകയാണ്. കെനിയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങൾ വൈറലാവുകയാണ്.

പ്രകൃതി ഭംഗിആഘോഷിക്കുന്നതിന്റേയും സവാരി നടത്തുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇപ്പോഴിത കെനിയയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. കെനിയയിലെ മറ റിസർവിൽ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്. ആലിയയുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത് . മേക്കപ്പില്ലാതെ നിൽക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.
ആരാധകർ മാത്രമല്ല ബോളിവുഡ് താരങ്ങളും ആലിയയുടെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. വൈഫൈ എവിടെയാണ് കുറവ് എന്ന് അന്വേഷിച്ചു നടക്കുകയാണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രൺബീറിനോടൊപ്പമുള്ള ചിത്രവും പുറത്തു വന്നിട്ടുണ്ട്. ആലിയ-രൺബീർ ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.2020 ൽ ചിത്രം പുറത്തു വരും.


Click it and Unblock the Notifications











