»   » ആരെങ്കിലുമായി അവിഹിതത്തിലാണോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് ആലിയ ഭട്ടിന്റെ മറുപടി!

ആരെങ്കിലുമായി അവിഹിതത്തിലാണോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് ആലിയ ഭട്ടിന്റെ മറുപടി!

Posted By: Sanviya
Subscribe to Filmibeat Malayalam

കുറഞ്ഞകാലം കൊണ്ട് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഉയര്‍ന്നു വന്ന നടിയാണ് ആലിയ ഭട്ട്. കഴിവുകൊണ്ടും സൗന്ദര്യംകൊണ്ടുമാണ് ആലിയ ഭട്ടിനെ ബിടൗണിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം എത്തിച്ചത്. എന്നാല്‍ ആലിയയുടെ കരയറിന്റെ വളര്‍ച്ചയില്‍ താരത്തിനെ ഗോസിപ്പും വളഞ്ഞു പിടിച്ചു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള അടുപ്പമായിരുന്നു ഗോസിപ്പുകള്‍ക്ക് പിന്നില്‍.

സിദ്ധാര്‍ത്ഥിനൊപ്പം നൈറ്റ് പാര്‍ട്ടികളിലും മറ്റും കണ്ടതോടെ പാപ്പരാസികള്‍ വെറുതെയിരുന്നില്ല. ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്നുള്ള ഒട്ടേറെ തെളിവുകള്‍ പാപ്പരാസികള്‍ കണ്ടെത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആലിയ ഭട്ട് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.

അവിഹിത ബന്ധത്തിലാണോ

ആരെങ്കിലുമായി അവിഹിത ബന്ധത്തിലാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതെല്ലാം എന്റെ സ്വകാര്യതയാണ്. പത്രക്കാര്‍ക്ക് മുമ്പില്‍ പറയേണ്ട കാര്യമില്ല. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന സമയത്തെ ഞാന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി..

കുട്ടിക്കാലം

അച്ഛന്‍ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ഞാനും ചേച്ചി ഷബീനയും ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചാണ് വളര്‍ന്നത്. ചേച്ചിയോടാണ് തനിക്ക് കൂടുതല്‍ അടുപ്പം. ആലിയ ഭട്ട് പറഞ്ഞു.

അച്ഛന്റെ സ്‌നേഹം

താന്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് തനിക്ക് അച്ഛന്റെ സ്‌നേഹം കിട്ടി തുടങ്ങിയത്. ഡിസൈനര്‍ ഡ്രസു പോലും വാങ്ങിച്ചു തുടങ്ങിയത് അഭിനയിച്ചു തുടങ്ങിയത്.

പ്രണയിച്ചിട്ടില്ല, ചതിച്ചിട്ടില്ല

പ്രണയ ഗോസിപ്പുകള്‍ക്കും ആലിയ ഭട്ട് മറുപടി പറഞ്ഞു. ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും ആലിയ ഭട്ട് പറഞ്ഞു.

ആലിയ ഭട്ടിന്റെ ഫോട്ടോസിനായി

English summary
Alia Bhatt react Sidharth Malhotra relation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam