ആലിയ ഭട്ട്- രൺബീർ കപൂർ വിവാഹം ഡിസംബറിൽ? ഒടുവിൽ വെളിപ്പെടുത്തലുമായി നടി
ബോളിവുഡ് സിനിമ ലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് നടൻ രൺബീർ കപൂറിന്റേയും നടി ആലിയ ഭട്ടിന്റേയും. ഒരുമിച്ച് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. അതിനാൽ തന്നെ ആലിയ രൺവീർ വിവാഹത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച ഒരു പ്രണയമായിരുന്നു ഇരുവരുടേത്.അതിനാൽ തന്നെ എല്ലാവർക്കും അറിയേണ്ടത് താരങ്ങളുടെ വിവാഹത്തെ കുറിച്ചാണ്. ഇതിനോടകം തന്നെ വിവാഹത്തെ കുറിച്ചുള്ള നിരവധി വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴിത ആലിയ തന്നെ തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

ആലിയ, രൺബീർ വിവാഹം ഈ വർഷം ഡിസംബറിൽ ഉണ്ടാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരു വീട്ടുകാരുടെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനടി ഉണ്ടാകുമെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിത ആലിയ തന്നെ തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

സൂം ടീവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും പുറത്തു വരുന്ന വാർത്തകളെ കുറിച്ചും ആലിയ വെളിപ്പെടുത്തിയത്. ഇപ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹ വാർത്ത പ്രചരിക്കുന്നതെന്ന് തനിയ്ക്ക് അറിയില്ല. അതേസമയം വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തമാശ രീതിയിലാണ് എടുക്കുന്നത്. ഓരോ മൂന്ന് ആഴ്ചകൾ കൂടുമ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പ് വാർത്തകൾ തന്നിൽ സന്തോഷം നൽകുന്നുണ്ടെന്നും ആലിയ പറഞ്ഞു.

ആലിയയും രൺവീറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഡിസംബർ 4 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇതിന് ശേഷമായിരിക്കും ആലിയ രൺവീർ വിവാഹം നടക്കുക എന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബ്രഹ്മാസ്ത്ര

നടി സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് പ്രണയകഥ ഗോസിപ്പ് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമായി തുടങ്ങിയത്. പിന്നീട് രണ്‍ബീറിന്റെ കുടുംബത്തിനോടൊപ്പം പല അവസരങ്ങളിലും ആലിയയെ കണ്ടതോടെ സംശയം ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കഥകള്‍ക്ക് ഇടകൊടുക്കാതെ പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ഭട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു. പ്രണയത്തെ കുറിച്ച് രണ്‍ബീറിനോട് ചോദിച്ചപ്പോള്‍ , ഇതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് താരം പറഞ്ഞത്.


Click it and Unblock the Notifications