'ചെറുപ്പമാണ്, പ്ലാനിം​ഗില്ല; സംഭവിച്ചതാണ്'; അമ്മയാവുന്നതിനെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡിൽ വാർത്തകളിൽ തുടരുകയാണ് രൺബീർ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് ​ഗർഭിണിയായ ആലിയ. 29 കാരിയായ ആലിയ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് വിവാഹിതയായിരിക്കുന്നതും അമ്മയായിരിക്കുന്നതും. ​ഗം​ഗുഭായ് കത്തെവാടി എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിലൂടെ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ലഭിച്ച ആലിയ ഹോളിവുഡിൽ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു.

വിമർശനങ്ങളിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ആലിയ

കരിയറിൽ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോവാനുള്ള ആലിയ കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത് തെറ്റായ തീരുമാനമാണെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. വിവാഹം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് ​ഗർഭിണിയാണെന്ന വിവരം ആലിയ അറിയിച്ചതും. ഇതും സമൂഹ മാധ്യമങ്ങളിൽ ട്രോളായി. ഇപ്പോൾ ഈ വിമർശനങ്ങളിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ആലിയ.

'ഒരു സ്ത്രീ ചെയ്യുന്ന എന്തും വാർത്തയാവുകയാണ്'

'ഒരു സ്ത്രീ ചെയ്യുന്ന എന്തും വാർത്തയാവുകയാണ്. അവൾ അമ്മയാവാൻ തീരുമാനിക്കുന്നതോ പുതിയ ഒരാളെ ഡേറ്റ് ചെയ്യുന്നതോ ഒരു ക്രിക്കറ്റ് മാച്ചിനോ ​ഹോളിഡേയ്ക്കോ പോവുന്നത് പോലും. എന്തോ ചില കാരണങ്ങളാൽ ഒരു സ്ത്രീയുടെ തെരഞ്ഞെടുപ്പുകളിലാണ് കണ്ണ്'

'തീർച്ചയായും ഞാൻ ചെറുപ്പമാണ്. പക്ഷെ അത് എന്തിലെങ്കിലും മാറ്റം വരുത്തുന്നത് എന്തിനാണ്. ഒരു കുടുംബവും കുട്ടിയുമുണ്ടാവുന്നത് മൂലം എന്റെ പ്രൊഫഷണൽ കരിയർ മാറ്റുന്നത് എന്തിനാണ്. അത് രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഇത്തരം വിവേക ശൂന്യതയിൽ ശ്രദ്ധ കൊടുക്കുന്നതിന് പകരം ഞാൻ എന്റെ പ്രവൃത്തികൾ ഉ​ദാഹരണമാക്കി മുന്നോട്ട് പോവും,' ആലിയ ഭട്ട് പറഞ്ഞു.

'വലിയ കാര്യങ്ങൾ നിങ്ങൾ പ്ലാൻ ചെയ്യില്ല. അത് സംഭവിക്കുകയാണ് '

'എന്നെ സംബന്ധിച്ച് ഈ അഭിപ്രായമുള്ളവർ അവർ അവരുടെ ജീവിതത്തിൽ എവിടെയാണെന്നാണ് കാണിക്കുന്നത്. ഞാനിവെടെയാണെന്നല്ല. യഥാർത്ഥത്തിൽ എന്റെ മാത്രം ജീവിതത്തിൽ നടന്നതെല്ലാം പ്രതീക്ഷിക്കാത്ത സമയത്ത് നടന്നതാണ്. വലിയ കാര്യങ്ങൾ നിങ്ങൾ പ്ലാൻ ചെയ്യില്ല. അത് സംഭവിക്കുകയാണ് ചെയ്യുക,' ആലിയ ഭട്ട് പറഞ്ഞു.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
 ആലിയക്ക് പുറമെ വിജയ് വർമ്മ, ഷെഫാലി ഷാ, റോഷൻ മാത്യു തുടങ്ങിയവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങൾ

പുതിയ ചിത്രം ഡാർലിം​ഗ്സിന്റെ ട്രെയ്ലർ ലോഞ്ചിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ആലിയ ഭട്ട്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും. ആലിയക്ക് പുറമെ വിജയ് വർമ്മ, ഷെഫാലി ഷാ, റോഷൻ മാത്യു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആ​ഗസ്റ്റ് 5 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാമാത്തിപുരയിലെ ലൈം​ഗിക തൊഴിലാളിയായിരുന്ന ​ഗം​ഗുഭായ് എന്ന സ്ത്രീയുടെ ജീവിത കഥ പറഞ്ഞ ​ഗം​ഗുഭായ് കത്തെവാടി എന്ന സിനിമയാണ് ആലിയയുടേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിലെ ആലിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈവേ, കപൂർ ആന്റ് സൺസ്, ഉഡ്താ പഞ്ചാബ്, രാസി തുടങ്ങിയ സിനിമകളിലെ ആലിയയുടെ പ്രകടനവും നിരവധി പ്രശംസകൾ ഏറ്റു വാങ്ങിയിരുന്നു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X