തെലുങ്ക് പഠിക്കാൻ കഷ്ടപ്പെട്ട് ആലിയ!! രാജമൗലിയോട് ചോദിച്ച് വാങ്ങിയ വേഷത്തെ കുറിച്ച് താരം
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് ആലിയ ഭട്ട്. ബോളിവുഡിലാണ് ആലിയ സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. നടിയുടെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതായാണ് തെന്നിന്ത്യയിൽ നിന്ന് ലഭിക്കുന്നത്. 2012 മുതലാണ് ആലിയ ബോളിവുഡിൽ എത്തുന്നത്. പിന്നിട് വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു.
സൂപ്പർ ഹിറ്റ് റിക്കോഡുകളുടെ കണക്ക് മാത്രമേ ആലിയയ്ക്ക് പറയാനുള്ളൂ. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ആലിയയുടെ ആദ്യ ചിത്രമായ സ്റ്റുഡന്റസ് ഓഫ് ഇയർ എന്ന ചിത്രത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. ബോളിവുഡിലെ മിന്നും താരം തെന്നിന്ത്യൻ സിനിമയിലേയ്ക്ക് എത്തുകയാണ്. ആലിയയുടെ ആദ്യ ചിത്രം തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ രാജമൗലിയ്ക്കൊപ്പമാണ്. സാധാരണഗതിയിൽ നായികമാരെ സംവിധായകരാണ് സമീപിക്കുന്നത്. ഇവിടെ കാര്യം തിരിച്ചാണ്. രാജമൗലി ചിത്രത്തിൽ അവസരം ലഭിച്ചതിനെ കുറിച്ച് ആലിയ ഭട്ട്.

തേടിപ്പോയ അവസരം
രാജമൗലി ചിത്രത്തിലേയ്ക്കുളള അവസരത്തിനായി അങ്ങോട്ട് തേടി പോകുകയായിരുന്നെന്ന് ആലിയ ഭട്ട്. ഒരിക്കൽ വിമാനത്താവളത്തിൽവെച്ച് വളരെ യാദൃശ്ചികമായിട്ടാണ് രാജമൗലിയെ കണ്ട്ത്. അദ്ദേഹത്തിന്റെ അടുത്ത് എത്തി ആദ്യം ചോദിച്ചത്. പുതിയ ചിത്രത്തിൽ ഏത് വേഷമാണ് തനിയ്ക്ക് നൽകുന്നതെന്നാണ്. സാറിന്റെ ചിത്രത്തിൽ തനിയ്ക്ക് ഒരു അവസരം തരൂ എന്ന് ആ അവസരത്തിൽ പറഞ്ഞുവെന്നും ആലിയ കൂട്ടിച്ചേർത്തു.

എപ്പോഴാണ് സമയം
എപ്പോഴാണ് തനിയ്ക്ക് ഡേറ്റ് ഉണ്ടാവുക എന്നാണ് അദ്ദേഹം തന്നോട് ചോദിച്ചത്. രാജമൗലി ചിത്രത്തിനായി താൻ സമയം കണ്ടെത്തുമെന്നായിരുന്നു അദ്ദേഹത്തിന് നൽകി മറുപടി. രാജമൗലിയെ കണ്ടുമുട്ടിയ സമയത്ത് അദ്ദേഹത്തിന്റെ ലപുതിയ ചിത്രമായ ആർ ആർ ആറിലേയ്ക്ക് നായികയെ കണ്ടെത്തിയിരുന്നില്ലെന്നും ആലിയ പറയുന്നു.

രാജമൗലി ചിത്രത്തിനുവേണ്ടിയുളള ഹോം വർക്ക്
ആലിയയുടെ ആദ്യ തെന്നിന്ത്യൻ ചിത്രമാണ് ആർ ആർ ആർ. ചിത്രത്തിനു വേണ്ടി തെലുങ്ക് പഠിക്കുകയാണ് താരം. പിടിഐയ്ക്ക് നൽകി അഭിമുഖത്തിലാണ് ആദ്യ തെലുങ്ക് ചിത്രത്തിലേയ്ക്കുളള ഹോം വർക്കിനെ കുറിച്ച് താരം പങ്കുവെയ്ക്കുന്നത്.

പ്രമുഖ സംവിധായകരുടെ ചിത്രത്തിൽ
സഞ്ജയ് ലീല ബൻസാലിയയുടെ ചിത്രമായ ഇൻഷാല്ലാഹ് രാജമൗലിയുടെ ആർആർ ആറിലും ആലിയ ഓരോ സമയത്താണ് അഭിനയിക്കുക. ആർആർആറിൽ അജയ് ദേവ്ഗണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എൻടിആർ ജൂനിയറും റാംചരൺ തേജയുമാണ് ചിത്രത്തിലെ നായകന്മാർ. 2020 ജൂലൈയിലാണ് ആർആർ ആറിനെ തിയേറ്ററുകളിൽ എത്തുന്നത്. ഇൻഷാല്ലാഹിൽ സൽമാൻഖാനാണ് നായകൻ.


Click it and Unblock the Notifications











