കട്ട കലിപ്പിൽ ആലിയ, ചിരിച്ച് സന്തോഷവതിയായി സഹോദരി, ചിത്രം വൈറൽ
സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് നടി ആലിയ ഭട്ട് . സിനിമ വിശേഷങ്ങളും കുടുംബ വശേഷങ്ങളും ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സാധരണ ഗതിയിൽ ചിരിച്ച് സന്തോഷവതിയായി നിൽക്കുന്ന ആലിയയുടെ ചിത്രങ്ങളാണ് പുറത്തു വരാറുള്ളത്. ഇപ്പോഴിത പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സഹോദരി ഷഹീറാണ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഹോദരി ഷഹീർ ഭട്ടിനോടൊപ്പമുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാഹോദരിക്കൊപ്പം കട്ട സീരിയസായിട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഷഹീർ ഏറെ സന്തോഷവതിയായിട്ടാണ് ചിത്രത്തിന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആലിയയുടെ കലിപ്പൻ ലുക്കിന് പിന്നിലെ കാരണം തേടി പോയിരിക്കുകയാണ് പ്രേക്ഷകർ.

സഹോദരി എന്നതിലപ്പുറം ആലിയയുടെ അടുത്ത സുഹൃത്താണ് ഷഹീർ. എളുത്തുകാരി കൂടിയായ ഷഹീർ ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലവിളികളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. നേരിട്ട വിഷാദനാളുകളെ കുറിച്ച് പുസ്തകം രചിച്ചിരുന്നു. മുംബൈയിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. ചടങ്ങിൽ അച്ഛൻ മഹേഷ് ഭട്ടും ആലിയ ഭട്ടും പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











